Latest NewsNewsBusiness

ബജാജ് അലയന്‍സ് ലൈഫ് ഫ്‌ളക്‌സി ഇന്‍കം ഗോള്‍ അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് നിരവധി പുതിയ സവിശേഷതകള്‍ അടങ്ങിയ പാര്‍ട്ടിസിപ്പേറ്റിങ് എന്‍ഡോവ്‌മെന്റ് പദ്ധതിയായ ബജാജ് അലയന്‍സ് ലൈഫ് ഫ്‌ളക്‌സി ഇന്‍കം ഗോള്‍ അവതരിപ്പിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുളള ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതിയുടെ ആദ്യ മാസം മുതല്‍ തന്നെ കാഷ് ബോണസ് നേടുന്ന രീതി തെരഞ്ഞെടുക്കാനുള്ള അവസരവും ഇതിലുണ്ട്. 40 ശതമാനം വരെ ഓഹരി നിക്ഷേപം തെരഞ്ഞെടുക്കാനും അവസരമുണ്ട്. പങ്കാളിക്കു കൂടി പരിരക്ഷ തെരഞ്ഞെടുക്കാനാവും എന്നതാണ് മറ്റൊരു സവിശേഷത. പുതുതലമുറാ ഗാരണ്ടീഡ് ഇന്‍കം പദ്ധതിയാണിതെന്ന് ബജാജ് അലയന്‍സ് ലൈഫ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുങ് പറഞ്ഞു.

നിശ്ചിത കാലത്തേക്ക് പ്രീമിയം അടക്കുന്ന ഗാരണ്ടീഡ് ഇന്‍കം ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയായി അവതരിപ്പിക്കുന്ന ഇതിന് രണ്ടു പതിപ്പുകളാണുള്ളത്. ഇവയിലെ ഇന്‍കം ബെനഫിറ്റ് എന്ന വിഭാഗത്തില്‍ പെട്ടവയില്‍ പോളിസി ഉടമയ്ക്ക് പ്രതിമാസ, വാര്‍ഷിക തവണകളായി കാഷ് ബോണസ് കൈപ്പറ്റാനാകും. എന്‍ഹാന്‍സ്‌മെന്റ് ബെനഫിറ്റ് എന്ന വിഭാഗത്തില്‍ പെട്ടവയില്‍ ഇന്‍ഷര്‍ ചെയ്ത തുകയുടെ 50 ശതമാനം പ്രീമയം കാലാവധി കഴിയുമ്പോള്‍ മൊത്തമായി ലഭിക്കും. 80 വയസു വരെ പരിരക്ഷ ലഭ്യമാക്കാനും ഈ പദ്ധതി സഹായിക്കും. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ രീതികളില്‍ പോളിസി ലഭ്യവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button