KeralaLatest NewsNews

‘കോവിഡ് റാണി’; മുല്ലപ്പള്ളി എന്താണ് പറഞ്ഞതെന്ന് നേരിട്ട് ചോദിക്കാതെ പ്രതികരണത്തിനില്ല;- കെസി വേണുഗോപാൽ

ഇന്നലെയാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ ആരോഗ്യമന്ത്രി കെകെ ശൈലജയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയത്

കൊച്ചി: ആരോഗ്യ മന്ത്രി കെകെ ഷൈലജയ്ക്കെതിരായ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതികരണം പിന്നീട് പറയാമെന്ന് കെസി വേണുഗോപാൽ. മുല്ലപ്പള്ളി എന്താണ് പറഞ്ഞതെന്ന് നേരിട്ട് ചോദിക്കാതെ പ്രതികരണത്തിനില്ലെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി.

ഇന്നലെയാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ ആരോഗ്യമന്ത്രി കെകെ ശൈലജയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

‘നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കോവിഡ് റാണി’ എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ആരോഗ്യമന്ത്രി നടത്തുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. അതേ സമയം പ്രതിഷേധം ഉയരുമ്പോഴും തിരുത്താനില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ALSO READ: പ്രതിപക്ഷത്തിന് കനത്ത പ്രഹരം; രാജ്യസഭ തെരഞ്ഞെടുപ്പിലെ ഫലം വന്നതോടെ സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി

മുല്ലപ്പള്ളിയുടെ പരാമർശത്തിൽ കോൺഗ്രസ്സിലും ഭിന്നാഭിപ്രായമാണ് . പ്രവാസി പ്രശ്നത്തിൽ കടുത്ത പ്രതിരോധത്തിലായ സർക്കാറിന് പ്രതിപക്ഷത്തെ അടിക്കാൻ അനാവശ്യമായി വടി നൽകിയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമർശനം. നേരത്തെ ആരോഗ്യമന്ത്രിക്കെതിരായ ചെന്നിത്തലയുടെ മീഡിയാ മാനിയ പരാമർശം തിരിച്ചടിയുണ്ടാക്കിയെന്നും പാർട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നു. അന്ന് മുതൽ വ്യക്തിപരമായ വിമർശനങ്ങൾ ഒഴിവാക്കി വിഷയങ്ങളിലൂന്നി സർക്കാറിനെ നേരിടണമെന്നായിരുന്നു കോൺഗ്രസ് തന്ത്രം. പാർട്ടി അധ്യക്ഷൻറെ വിവാദ പരാമർശം ആ നീക്കങ്ങൾ പൊളിച്ച് പ്രതിപക്ഷത്തെയാകെ പ്രതിരോധത്തിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button