COVID 19Latest NewsKeralaNews

പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു: ഹൈക്കോടതി ജഡ്ജി ക്വാറന്റീനില്‍

കൊച്ചി: എറണാകുളത്ത് ഒരു പോലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ജഡ്ജിനെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ജസ്റ്റിസ് സുനില്‍ തോമസിനെയാണ് നിരീക്ഷണത്തിലാക്കിയത്. കോവിഡ് സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തോട് ക്വാറന്റീനില്‍ പോകാൻ നിർദേശം നൽകിയത്. പോലീസുകാരൻ വിജിലന്‍സ് ഓഫിസിലും എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിജിലന്‍സ് പ്രോസിക്യൂട്ടര്‍ രാജേഷ് അടക്കം ക്വാറന്റീനില്‍ പ്രവേശിച്ചു.

Read also: ഉമിനീര്‍ പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരണം; ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട് പരിഗണിക്കണിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ഹര്‍ജി

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരനൊപ്പം സ്ഥിരമായി യാത്ര ചെയ്തിരുന്ന പൊലീസുകാരനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയായ ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെന്ററിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button