Latest NewsNewsTechnology

വാട്‌സാപ്പില്‍ സാങ്കേതിക തകരാര്‍ നേരിട്ടതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം വാട്‌സാപ്പില്‍ സാങ്കേതിക തകരാര്‍ നേരിട്ടതായി റിപ്പോര്‍ട്ട്. ലാസ്റ്റ് സീന്‍ സെറ്റിംഗ് ഉപയോക്താവ് മാറ്റാതെ തന്നെ മാറിയതായ പരാതി ലോകത്തിന്റെ പലഭാഗത്ത് നിന്നും ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. വാട്‌സാപ്പ് ചാറ്റിംഗിന്റെ മുകളില്‍ പേരിന് താഴെയായി ഒരാള്‍ ഓണ്‍ലൈനില്‍ ഉണ്ടോ എന്നറിയാനും എപ്പോള്‍ അവസാനമായി വാട്ട്‌സ്ആപ്പില്‍ ഉണ്ടായിരുന്നു എന്നത് സൂചിപ്പിക്കുന്ന ലാസ്റ്റ് സീന്‍ ഇന്നലെ രാത്രിയോടെയാണ്  പലരിലും അപ്രത്യക്ഷമായത്.

Also read : സാല്‍ഗോക്കറിന്റെ ക്യാപ്റ്റനെ സ്വന്തമാക്കി എഫ് സി ഗോവ

ഇതിനായി വാട്‌സാപ്പ് സെറ്റിംഗ്‌സില്‍ അക്കൗണ്ട് ഓപ്ഷനില്‍ പ്രൈവസിയില്‍ ലാസ്റ്റ് സീന്‍- എടുത്ത് പരിശോധിച്ചപ്പോൾ നോബഡി’ സെലക്ട് ആയി കിടക്കുന്നതാണ് പലരും കണ്ടത്. നേരത്തെ ‘എവരിബഡി’, ‘ മൈ കോണ്‍ടാക്റ്റ്’ എന്നീ ഓപ്ഷനുകള്‍ സെലക്ട് ചെയ്തിരുന്നവരുടെ സെറ്റിംഗ്‌സാണ് ‘നോബഡി’ എന്നതിലേക്ക് മാറിയത്. എന്നാൽ ഇതിനെ കുറിച്ച് യാതൊരു പ്രതികരണങ്ങളുമായി വാട്ട്‌സ്ആപ്പ് രംഗത്തെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button