Latest NewsKeralaNews

ഉത്ര കൊലക്കേസ്; കിടപ്പുമുറിയില്‍ വച്ച്‌ പാമ്പിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച്‌ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യ പ്രതി സൂരജ്

അഞ്ചല്‍: കൊല്ലം അഞ്ചലിൽ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യ പ്രതി സൂരജ്. കിടപ്പുമുറിയില്‍ വച്ച്‌ പാമ്ബിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച്‌ സൂരജ് വെളിപ്പെടുത്തി.

ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. പിന്നീട് ഉത്രയുടെ ഇടത് കൈ പാമ്പിനെ കൊണ്ടുവന്ന ജാര്‍ കൊണ്ട് സൂരജ് പൊക്കി, ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് ഉത്ര കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സൂരജ് മൊഴി നല്‍കി. പാമ്പിനെ തല്ലി കൊന്ന് കുഴിച്ച്‌ മൂടിയ സ്ഥലം, പാമ്ബിനെ കൊണ്ട് വന്ന് ഒളിപ്പിച്ച വീട് എന്നിവിടങ്ങളില്‍ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് സൂരജിനെ എത്തിച്ചത്.

ALSO READ: ലഡാക്ക് സംഘർഷത്തിൽ തങ്ങളുടെ ഭാഗത്ത് സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന ചൈനയുടെ നുണപ്രചാരണം ഏറ്റെടുത്ത് ശശി തരൂർ; വൻ വിമർശനവുമായി ബിജെപി

എന്നാല്‍ ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരമായും പീഡിപ്പിച്ചിരുന്നു. ഉത്രയുടെ വീട്ടുകാര്‍ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button