Latest NewsNewsIndia

രാജ്യതലസ്ഥാനത്തെ ലക്ഷ്യമാക്കി ഭീകരാക്രമണം നടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ലക്ഷ്യമാക്കി ഭീകരാക്രമണം നടക്കാന്‍ സാധ്യതയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിൽ ഡല്‍ഹി കനത്ത ജാഗ്രതയിൽ. നാലോ അഞ്ചോ ഭീകരവാദികള്‍ ട്രക്കില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് സുരക്ഷ ഏജന്‍സികള്‍ പങ്കുവെക്കുന്ന വിവരം അനുസരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. നഗരത്തില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരവാദികള്‍ എത്തുന്നത്. റോഡ് മാര്‍ഗം കാര്‍, ടാക്‌സി, ബസ് തുടങ്ങിയവയിലാകും ഇവര്‍ ഡല്‍ഹിയിലേക്ക് കടക്കുകയെന്നാണ് സൂചന.

Read also: മോശമായ ഭാഷയും ശാപ വാക്കുകളും , അതിന് പിന്നിലുള്ള വികാരം മനസിലാക്കുക; ആരാധകരോട് സല്‍മാന്‍

ഭീകരവാദികളില്‍ ചിലര്‍ ജമ്മു കശ്മീരില്‍നിന്നുളളവരാണ്. അവര്‍ ഇതിനോടകം തന്നെ നഗരത്തിനുള്ളില്‍ കടന്നുവെന്നും ബാക്കിയുള്ളവര്‍ നഗരത്തിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button