KeralaLatest NewsNews

പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം — യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽകൃഷ്ണൻ നിരാഹാരസമരത്തിന്

തിരുവനന്തപുരം • പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന വിഷയത്തിൽ എല്‍.ഡി.എഫ് സർക്കാർ തികഞ്ഞ യുവജന വഞ്ചനയാണ് കാണിക്കുന്നതെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആര്‍ പ്രഭുല്‍ കൃഷ്ണന്‍. വിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാതെ നാമമാത്രമായ നിയമനങ്ങൾ മാത്രം നടത്തുകയാണ്. വലിയ രീതിയിലുള്ള പിൻവാതിൽ നിയമനങ്ങളാണ് എല്ലാ ജില്ലകളിലും നടന്നു കൊണ്ടിരിക്കുന്നത്. പലലിസ്റ്റുകളും കാര്യമായ നിയമനങ്ങൾ നടക്കാതെ അവസാനിക്കാൻ പോവുകയാണ്. ഒഴിവ് റിപ്പോർട്ട് ചെയ്തവയിൽ പോലും പി.എസ്.സി യിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല എന്ന കാരണം പറഞ്ഞ് അഡ്വൈസ് അയക്കാത്ത സാഹചര്യമുണ്ട്.

ഏഴ് ബറ്റാലിയനുകളിലായി നിലവിലുള്ള സിവിൽ പോലീസ് ഓഫീസർ ലിസ്റ്റ് ജൂൺ 30 ന് അവസാനിക്കുകയാണ്. പതിനായിരത്തിലധികം പേർ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്ന ലിസ്റ്റിലെ നിയമനങ്ങൾ എസ്.എഫ്.ഐ നേതാക്കളുടെ കോപ്പിയടി വിവാദവും, പ്രളയം, നിപ്പ തുടങ്ങിയ കാരണങ്ങൾ കൊണ്ടും 5 മാസത്തിലധികം നിയമനങ്ങളില്ലാതെ നീണ്ടു പോയതാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പകുതിപ്പേർക്കു പോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല. പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റിനാലായിരം പേർ പരീക്ഷയെഴുതിയ എല്‍.ഡി.സി റാങ്ക് ലിസ്റ്റിൽ 0.83% മാത്രമേ മെയിൻ ലിസ്റ്റിൽ വന്നിട്ടുള്ളൂ. അതിൽ പോലും നാമമാത്ര നിയമനങ്ങളാണ് നടന്നത്. 2019 നിലവിൽ വന്ന CEOലിസ്റ്റിനു വേണ്ടി സർക്കാർ 1.23 കോടി രൂപയാണ് ചില വഴിച്ചത് 3000 പേർ ഉൾപ്പെട്ട ലിസ്റ്റിൽ 316 നിയമനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ എല്‍.ഡി.സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനങ്ങൾ നടത്താതെ താൽക്കാലിക നിയമനങ്ങൾ പിൻവാതിൽ വഴിനടത്തുകയാണ്. LD ടൈപ്പിസ്റ്റ് പരീക്ഷ നടന്നിട്ട് ഒരു വർഷമായെങ്കിലും ഷോർട്ട് ലിസ്റ്റുപോലും തയ്യാറാക്കാൻ PSC തയ്യാറായിട്ടില്ല അക്ഷരാർത്ഥത്തിൽ അപ്രഖ്യാപിത നിയമന നിരോധനമാണ് സർക്കാർ നടപ്പിലാക്കുന്നത്. കേരള അഡ്‌മിനിസ്ടേറ്റീവ് സർവീസിലേക്കുള്ള OMR ഷീറ്റുകളുടെ മൂല്യനിർണയത്തിന് 21 ഉദ്യോഗസ്ഥരെ നിയമിച്ചത് വലിയ രീതിയിലുള്ള തട്ടിപ്പിന് വേണ്ടിയാണ്.പി എസ് സി യുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടുന്ന നിലപാടുകളാണിത്.

ആശ്രിത നിയമന വിഷയത്തിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടക്കുന്നതായി വ്യാപക പരാതിയുണ്ട്. ഭരണ കാലയളവ് അവസാനിക്കാൻ ഒരു വർഷം മാത്രം അവശേഷിക്കെ സ്വന്തക്കാരെയും പാർട്ടിക്കാരേയും വിവിധ വകുപ്പുകളിൽ തിരുകിക്കയറ്റാനുള്ള തിരക്കിട്ട ശ്രമം നടന്നു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുൾപ്പെടെ പിൻ വാതിൽ നിയമനങ്ങൾ നടക്കുന്നു. മുഖ്യമന്ത്രിയുടെ കമ്പ്യുട്ടർ സെൽ, സി ഡിറ്റ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് വൈദ്യുത ബോർഡ്, വാട്ടർ അതോറിറ്റി, കേരള സോപ്പ്, സംസ്ഥാന കാർഷിക വികസന ബാങ്ക്, പഞ്ചായത്തുകൾ തുടങ്ങിയവയിലെല്ലാം ആയിരക്കണക്കിന് താൽക്കാലിക നിയമനങ്ങളാണ് നടന്നിട്ടുള്ളത്. ആരോഗ്യ വകുപ്പിൽ മാത്രം 6700 താൽക്കാലിക തസ്തികകളാണ് ഉണ്ടാക്കിയത്. ഇത്തരം നടപടികൾ അത്യന്തം പ്രതിഷേധാർഹമാണ്. പിണറായി സർക്കാറിന്റെ യുവജന വഞ്ചന അവസാനിപ്പിക്കണം.പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം, സമയബന്ധിതമായി നിയമനങ്ങൾ നടത്തണം. പിൻവാതിൽ നിയമനങ്ങൾ പൂർണമായും അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽകൃഷ്ണൻ 24 ന് ബുധനാഴ്ച തിരുവനന്തപുരം പി എസ് സി ആസ്ഥാനത്തിന് മുന്നിൽ നിരാഹാരമനുഷ്ഠിക്കും

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close