Latest NewsNewsBusiness

ഓഹരി വിപണി ഇന്ന് അവസാനിച്ചത് നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 179.59 പോയന്റ് ഉയർന്ന് 34,911.32ലും നിഫ്റ്റി 66.80 പോയന്റ് ഉയര്‍ന്ന് 10311.20ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1848 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 853 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 159 ഓഹരികള്‍ക്ക് മാറ്റമില്ല.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1-2ശതമാനം നേട്ടമുണ്ടാക്കി. ഐടി ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലായിരുന്നു. ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, വേദാന്ത ബജാജ് ഫിന്‍സര്‍വ്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, എച്ച്ഡിഎഫ്സി, ഗെയില്‍, ഒഎന്‍ജിസി,വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്

Tags

Related Articles

Post Your Comments


Back to top button
Close
Close