COVID 19Latest NewsNewsIndia

സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തില്‍ വച്ച് കോവിഡ് സ്ഥിരീകരിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ എട്ട് മാസം ഗര്‍ഭിണികള്‍, ഇതില്‍ ഒരാള്‍ക്ക് എച്ച്‌ഐവി, ആശ്രയകേന്ദ്രം അടച്ചുപൂട്ടി

ലഖ്‌നൗ: സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തില്‍ വച്ച് കോവിഡ് സ്ഥിരീകരിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളെന്ന് മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ബിഹാറില്‍നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമുള്ള കുട്ടികളാണ് എട്ട് മാസം ഗര്‍ഭിണികളാണെന്ന് കണ്ടെത്തിയത്. ഇതില്‍ ഒരുകുട്ടി എച്ച്‌ഐവി പൊസിറ്റീവുമാണ്.

നേരത്തെ ഈ കേന്ദ്രത്തിലെ 57 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കട്ടികള്‍ ഗര്‍ഭിണികളാണെന്ന് കണ്ടെത്തിയത്. ഒരു കുട്ടിയില്‍ എച്ച്‌ഐവി കൂടി കണ്ടെത്തിയതിനെ തുടര്‍ന്ന് ആശ്രയകേന്ദ്രം അടച്ചുപൂട്ടി സീല്‍ ചെയ്തു. സംഭവത്തില്‍ ഇവിടുത്തെ ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button