COVID 19Latest NewsNewsIndia

തെലങ്കാനയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പുതുതായി 872 പേർക്ക് വൈറസ് ബാധ

ഹൈ​ദ​രാ​ബാ​ദ്: തെലങ്കാനയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പുതുതായി 872 പേർക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തു. ഗ്രേ​റ്റ​ര്‍ ഹൈ​ദ​രാ​ബാ​ദ് മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​ള്ള​ത്. തി​ങ്ക​ളാ​ഴ്ച മാ​ത്രം 713 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച സം​സ്ഥ​ന​ത്ത് ഏ​ഴ് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി ന​ട​ന്ന​തോ​ടെ ഇ​തു​വ​രെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 217 ആ​യി. നി​ല​വി​ല്‍ 4452 പേ​രാ​ണ് ചി​കി​ത്സ തു​ട​രു​ന്ന​ത്. 4005 പേ​ര്‍ ഇ​തു​വ​രെ രോ​ഗ മു​ക്തി നേ​ടി.

അതേസമയം, കേരളത്തിൽ ഇന്നലെ 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്-43, യു.എ.ഇ.-14, ഖത്തര്‍-14, സൗദി അറേബ്യ-9, ഒമാന്‍-4, ബഹറിന്‍-1, റഷ്യ-1, നൈജീരിയ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര-18, തമിഴ്‌നാട്-12, ഡല്‍ഹി-10, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-1, ആന്ധ്രാപ്രദേശ്-1, പഞ്ചാബ്-1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 4 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button