COVID 19Latest NewsNewsIndia

ബസിൽ കോവിഡ് ബാധിതരായ ദമ്പതികൾ; ഇറങ്ങിയോടി സഹയാത്രികരും കണ്ടക്ടറും

ചെന്നൈ : ബസ് യാത്രക്കിടയിൽ കോവിഡ് പോസ്റ്റീവായ ദമ്പതികൾ ഉണ്ടെന്നറിഞ്ഞതോടെ നിലവിളിച്ച് ഇറങ്ങിയോടി സഹയാത്രികരും കണ്ടക്ടറും. തമിഴ്നാട്ടിലെ തീരദേശ ജില്ലയായ കൂടല്ലൂരിലാണ് സംഭവം നടന്നത്. കോവിഡ് നിരീക്ഷണത്തിലിരിക്കെ ബന്ധുക്കളെ കാണാനായി ജില്ലയിലെ പൻരുതിക്കും വാടല്ലൂരിനുമിടയിൽ ബസിൽ യാത്ര ചെയ്ത ദമ്പതികൾക്കാണ് കോവിഡ് രോഗബാധയുണ്ടെന്ന വിവരം ലഭിച്ചത്.

ഞായറാഴ്ചയാണ് ദമ്പതികളിൽ ക്ഷയരോഗബാധിതനായ അൻപത്തിയേഴുകാരനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തത്. തുടർന്ന് ദമ്പതികളിൽ കോവിഡ് രോഗ സംശയമുള്ളതിനാൽ സ്രവപരിശോധയ്ക്കായി ശനിയാഴ്ച ഇവരുടെ സാംപിൾ ശേഖരിച്ചിരുന്നു. ഇതിന് ശേഷം വീട്ടിൽ തന്നെ ക്വാറന്റീനിൽ തുടരാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഇവർ ബന്ധുക്കളെ കാണാനായി വീടു പൂട്ടിയിറങ്ങുകയായിരുന്നു.

എന്നാൽ സ്രവപരിശോധന പോസിറ്റീവായതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയെങ്കിലും വീടുപൂട്ടിയതായി കണ്ടു. ഇതേത്തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവർ ടിഎൻഎസ്‌ടിസി ബസിൽ യാത്ര ചെയ്യുന്നതായി അറിഞ്ഞത്. ഇതോടെ കോവിഡ് പോസ്റ്റീവാണെന്ന വിവരമറിഞ്ഞ് പരിഭ്രാന്തനായ യാത്രക്കാരനോട് കണ്ടക്ടർക്ക് ഫോൺ നൽകാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകരിൽ നിന്ന് വിവരമറിഞ്ഞതോടെയാണ് കണ്ടക്ടർ നിലവിളിക്കുകയും ഈ ബഹളത്തിനിടെ ബസ് നിർത്തുന്നതിനിടെ യാത്രക്കാർ ഇറങ്ങിയോടിയതെന്നുമാണ് റിപ്പോർട്ടുകൾ.

കോവിഡ് രോഗബാധിതനിൽ നിന്നാണ് ഫോൺ വാങ്ങിയതെന്ന ചിന്തയാണ് കണ്ടക്ടറെ പരിഭ്രാന്തിയിലാക്കിയത്. മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകർ കോവിഡ് രോഗബാധിതരായ ദമ്പതികളെ ആംബുലൻസിൽ രാജാ മുത്തയ്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡിപ്പോയിലെത്തിച്ച ബസിന്റെ അണുനശീകരണം ഉറപ്പാക്കി. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഒപ്പമുണ്ടായിരുന്ന ചില യാത്രക്കാരുടെയും സ്രവപരിശോധനയ്ക്കായി അവരെ വാടല്ലൂർ ജനറൽ ആശുപത്രിയിലെത്തിച്ച് നടപടി സ്വീകരിച്ചു. ഇവരെ ക്വാറന്റീനിലാക്കി. മുപ്പതോളം യാത്രക്കാരാണ് ബസിൽ സഞ്ചരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button