COVID 19KeralaLatest NewsNews

കോവിഡ്: രോഗലക്ഷണമില്ലാത്ത വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കൊറോണ വൈറസ് ബാധിതരുണ്ടാകുന്ന കേസുകള്‍ ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗലക്ഷണമില്ലാത്ത വിഷയത്തില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകത്തെല്ലായിടത്തും 60 ശതമാനം കോവിഡ് ബാധിതരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയോ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ വളരെ ലഘുവോ ആണ്. 20 ശതമാനം കേസുകളില്‍ മിതമായ രീതിയില്‍ മാത്രമാണ് രോഗലക്ഷണങ്ങള്‍ കാണുന്നത്. തീവ്രമായ തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് ബാക്കിവരുന്ന 20 ശതമാനം ആളുകളിലാണ്. ഇത്തരത്തിലുള്ള സാഹചര്യത്തിൽ പൊതുവിടങ്ങളിലേതുപോലെയുള്ള കരുതല്‍ വീടിനുള്ളിലുമുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Read also: തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി

രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാത്തവരില്‍ നിന്ന് രോഗപ്പകര്‍ച്ചക്കുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. വീടിന് പുറത്തിറങ്ങുമ്പോഴാണ് നമ്മൾ മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും. വീടിനകത്ത് സാധാരണ പോലെയാണ് ഇടപഴകുന്നത്. വൈറസ് ബാധിച്ച്, എന്നാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്ന് പ്രായമേറിയവരിലേക്കും കുട്ടികളിലേക്കും രോഗം പകരുമെന്നും അതിനാൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button