KeralaLatest NewsNews

ഇടത് മുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ഞങ്ങളല്ല: പ്രതികരണവുമായി ജോസ് കെ മാണി

തിരുവനന്തപുരം: ഇടത് മുന്നണിയിലേക്ക് എന്ന വാർത്തകളിൽ പ്രതികരണവുമായി ജോസ് കെ മാണി. ഇടത് മുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ജോസഫ് വിഭാഗമാണെന്നും മുന്നണി വിടുമോ എന്ന കാര്യം അവരോടാണ് ചോദിക്കേണ്ടതെന്നും ഒരു മാധ്യമത്തോട് അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന്‍ മികച്ച നേതാവെന്ന പി ജെ ജോസഫിന്‍റെ ലേഖനത്തിന്റെയും പ്രസ്താവനയുടെയും പശ്ചാത്തലത്തിലാണ് ജോസ് കെ മാണിയുടെ പ്രതികരണം.

Read also: കോവിഡ്: മൂന്ന് ജില്ലകളിൽ ഇന്ന് മുതൽ കര്‍ശന നിയന്ത്രണം

കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടു വന്നാല്‍ ജോസ് കെ മാണി വിഭാഗം ഇടതു പിന്തുണ സ്വീകരിച്ചേക്കുമെന്നും ഇത് മുന്നണി മാറ്റത്തിലേക്ക് എത്തുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഇടത് മുന്നണിയെ ലക്ഷ്യമിടുന്നത് ജോസഫ് വിഭാഗമാണെന്ന് ജോസ് കെ മാണി വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button