KeralaLatest NewsNews

കേരളത്തിലേക്ക് വരുന്ന വധൂവരന്മാര്‍ക്ക്‌ ക്വാറന്റീനില്‍ ഇളവ്

തിരുവനന്തപുരം : അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വിവാഹത്തിനായി എത്തുന്നവർക്ക് സർക്കാർക്വാറന്റീനില്‍ ഇളവുകൾ അനുവദിച്ചു. വധൂവരന്മാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വധൂവരന്മാർക്കൊപ്പം അഞ്ച് സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വരാം. ഏഴു ദിവസം ഇവർക്ക് സംസ്ഥാനത്ത് താമസിക്കാം. എന്നാൽ കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിനോടൊപ്പം വിവാഹ കാർഡും അപ്‌ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്.

ശാരീരിക അകലം പാലിക്കണം. അനുവാദമില്ലാതെ മറ്റു സ്ഥലങ്ങൾ സന്ദര്‍ശിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ജില്ലാ കലക്ടർമാരും ജില്ലാ പൊലീസ് മേധാവികളും ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നേരത്തെ, സംസ്ഥാനത്തേക്ക് എത്തുന്നവർ ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധനയിൽ നിന്ന്, കേസുകൾക്കോ മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കോ സംസ്ഥാനത്തേക്ക് അടിയന്തരമായി വരുന്നവരെ ഒഴിവാക്കിയിരുന്നു. ഈ പട്ടികയിലാണ് ഇപ്പോൾ വിവാഹ പാർട്ടികളെയും പെടുത്തിയിരിക്കുന്നത്.

അതേസമയം, ഇന്നലെ 141 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും ഉണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് എത്തിയതായിരുന്നു ഇദ്ദേഹം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button