Kerala

മാസ്ക് ധരിച്ചെത്തി സ്കൂട്ടര്‍ മോഷ്ടിച്ചയാള്‍ പിടിയില്‍

കൊല്ലം: മാസ്ക് ധരിച്ചെത്തി കടയ്ക്ക് മുന്നില്‍ നിറുത്തിയിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. കടയ്ക്കല്‍ അരീക്കോട് ദര്‍പ്പക്കാട് കിഴക്കുംകര പുത്തന്‍വീട്ടില്‍ റാഫിയാണ് പിടിയിലായത്. സ്റ്റേഷനറി വ്യാപാരിയായ മുഴങ്ങോടി ഭരതാലയത്തില്‍ സുദര്‍ശനന് ഉച്ചഭക്ഷണവുമായി കടയില്‍ എത്തിയ മരുമകള്‍ സീമയുടെ സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഭക്ഷണം നല്‍കി തിരികെ ഇറങ്ങുന്നതിനിടെ യുവാവ് കടന്നുകളയുകയായിരുന്നു.

യാത്രയ്ക്കിടെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് സ്‌കൂട്ടർ വഴിയിൽ ഉപേക്ഷിച്ചു. ഇന്ന് രാവിലെ 11.30ന് മറ്റൊരാളോടൊപ്പമെത്തി സ്കൂട്ടര്‍ എടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു. മറ്റൊരു ബൈക്ക് മോഷ്ടിക്കാനുള്ള പദ്ധതിയിട്ടപ്പോഴാണ് റാഫി പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. കൂടുതല്‍ മോഷണം നടന്നിട്ടുണ്ടെന്നാണ് സൂചന. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button