COVID 19IndiaNews

തമിഴ്‌നാട്ടിൽ സ്ഥിതി അതീവ ഗുരുതരം; ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 3645 പേര്‍ക്ക്

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്. ഇന്ന് മാത്രം 3645 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ ആകെ എണ്ണം 74622 ആയി. 46 പേര്‍കൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 957 ആയി. കൊവിഡ് കേസുകൾ മുക്കാൽ ലക്ഷമെത്തുമ്പോഴും കൊവിഡ് വ്യാപനത്തിൻ്റെ പ്രഭവ കേന്ദ്രമായി ചെന്നൈ തുടരുകയാണ്. 1,956 പേര്‍ക്കാണ് ചെന്നൈയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 49,690 ആയി.

32,305 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. 1,358 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. 41,357 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തി നേടിയത്. വിദേശ രാജ്യങ്ങളില്‍നിന്ന് (ബഹ്‌റൈന്‍- 12, ഖത്തര്‍- 4, സിംഗപ്പുര്‍- 3, സൗദി അറേബ്യ- 2, മാലദ്വീപ്- 1) വിമാനമാര്‍ഗം എത്തിയ 22 പേര്‍ക്കും മാലദ്വീപില്‍നിന്ന് കപ്പല്‍മാര്‍ഗം എത്തിയ നാലുപേര്‍ക്കും തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് (ഡല്‍ഹി- 23, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍- 6, മഹാരാഷ്ട്ര- 6, തെലങ്കാന- 2, യുപി- 2, ഗുജറാത്ത് -1, പശ്ചിമ ബംഗാള്‍- 1) ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ 41 പേര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് റോഡ് മാര്‍ഗവും ട്രെയിന്‍ മാര്‍ഗവും എത്തിയ 55 പേര്‍ക്കാണ് (കേരളം- 10, കര്‍ണാടക- 23, മഹാരാഷ്ട്ര- 7, ആന്ധ്രാപ്രദേശ്- 6, യുപി- 2, ജാര്‍ഖണ്ഡ്- 2, ഡല്‍ഹി- 1, ഗുജറാത്ത്- 1, ഛത്തീസ്ഗഢ്- 1, മധ്യപ്രദേശ്- 1, ,ഒഡീഷ- 1) ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കേരളത്തിൽ നിന്നും എത്തിയ പത്ത് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ എത്തി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. കേരളത്തിൽ നിന്നും വന്ന 106 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button