Latest NewsNewsIndia

വീട്ടിൽ ശാസ്ത്ര പരീക്ഷണം നടത്തുന്നതിനിടെ സ്ഫോടനം, 17-കാരൻ മരിച്ചു

ശാസ്ത്ര വിഷയങ്ങളിൽ ഏറെ അഭിരുചിയുള്ള കുട്ടിയായിരുന്നു ആദിത്യ

ചെന്നൈ: ശാസ്ത്ര പരീക്ഷണം നടത്തുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ 17-കാരന് ദാരുണാന്ത്യം. ചെന്നൈ മൊഗപ്പയറിലെ സ്വകാര്യ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യയാണ് സ്ഫോടനത്തിനിടെ മരിച്ചത്. വീട്ടിൽ വച്ചാണ് ആദിത്യ പരീക്ഷണങ്ങൾ നടത്തിയത്. പെട്ടെന്നുണ്ടായ സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂരയടക്കം തകർന്നു പോവുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ ആദിത്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ശാസ്ത്ര വിഷയങ്ങളിൽ ഏറെ അഭിരുചിയുള്ള കുട്ടിയായിരുന്നു ആദിത്യ. അതുകൊണ്ടുതന്നെ സ്കൂളിൽ നിന്നും പരീക്ഷണത്തിനായി രാസവസ്തുക്കൾ എടുക്കുന്ന പതിവും ഉണ്ട്. ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനം നടന്നത്. അയൽവാസികൾ ആദിത്യയുടെ വീട്ടിലെത്തിയപ്പോൾ കറുത്ത പുക ഉയർന്നതാണ് കണ്ടത്. മേൽക്കൂരയും ഭിത്തിയും തകർന്നുള്ള അവശിഷ്ടങ്ങൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ആദിത്യ ഉണ്ടായത്. ശരീരത്തിൽ ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്.

Also Read: പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് ഭൂട്ടാന്‍ രാജാവ്

അപകടം നടക്കുന്ന സമയത്ത് ആദിത്യ വീട്ടിൽ തനിച്ചായിരുന്നു. അച്ഛൻ ഹരിഹരൻ മാമ്പലത്ത് ബേക്കറി നടത്തുകയാണ്. അമ്മ 2020-ൽ കൊറേണ ബാധിതയായി മരണപ്പെട്ടിരുന്നു. അപകടമുണ്ടാക്കിയ രാസവസ്തുക്കളുടെ തരവും സ്വഭാവവും കണ്ടെത്തുന്നതിനായി വിദഗ്ധർ ഉടൻ തന്നെ ആദിത്യയുടെ വീട് സന്ദർശിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button