Latest NewsKeralaNewsGulfQatar

കൾച്ചറൽ ഫോറം ചാർട്ടേർഡ് ഫ്ലൈറ്റ് നാളെ പുറപ്പെടു

ദോഹ :കോവിഡ് മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് വേണ്ടി വെൽഫെയർ പാർട്ടി ഖത്തർ ഘടകം കൾച്ചറൽ ഫോറത്തിന്റെ ചാർട്ടേർഡ് ഫ്ലൈറ്റ് (ഗോ എയർ ) നാളെ രാവിലെ 10 30 ന് കണ്ണൂർ എയർപോർട്ടിലേക്ക് പുറപ്പെടും. നാട്ടിലേക്ക് തിരിക്കാനായി എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്നും മുൻഗണനാ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് യാത്രക്കാരെ തിരഞ്ഞെടുത്തിട്ടുള്ളത്.സൗജന്യ ടിക്കറ്റിലുള്ള യാത്രക്കാരും കണ്ണൂരിലേക്കുള്ള വിമാനത്തിൽ ഉണ്ടായിരിക്കും.ഈ മാസം 30 ന് കൊച്ചിയിലേക്കും ഗോ എയർ ചാർട്ടേർഡ് സർവീസ് നടത്തും.

കോവിഡ് മൂലം ദുരിതത്തിലായ175 ഓളം ആളുകൾക്ക് കാരുണ്യത്തിന്റെ ചിറകുകൾ വിരിച്ച് പൂർണ്ണമായും സൗജന്യമായ ചാർട്ടേർഡ് വിമാനം ഈ മാസം 28 ന് കോഴിക്കോട് എയർപോർട്ടിലേക്ക് സർവീസ് നടത്തുമെന്നും കൾച്ചറൽ ഫോറം ഭാരവാഹികൾ അറിയിച്ചു.സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി, അസീം ടെക്‌നോളജീസ്, മാധ്യമം, മീഡിയ വൺ എന്നിവയും സൗജന്യ വിമാന സർവീസ് പദ്ധതിയിൽ കൾച്ചറൽ ഫോറവുമായി സഹകരിക്കുന്നുണ്ട്.

എംബസി വഴി രജിസ്റ്റർ ചെയ്തവരിൽ നിന്നും കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാർ, ഗാർഹിക ജോലിക്കാരായ അർഹരായ വനിതകൾ, വിസ ഓൺ അറൈവൽ , ബിസിനസ് വിസ എന്നിവയിൽ ഖത്തറിൽ വന്ന് തിരിച്ച് പോകാൻ പ്രയാസപ്പെടുന്ന സ്ത്രീകൾ, ജോലി നഷ്ടപ്പെട്ട രോഗികളായ താഴ്ന്ന വരുമാനക്കാർ തുടങ്ങിയവരെയാണ് മുൻഗണന ലിസ്റ്റ് പ്രകാരം സൗജന്യ വിമാന സർവീസിലേക്കുള്ള യാത്രക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ജോലി നഷ്ടപ്പെടും മറ്റും മാസങ്ങളായി ദുരിതമനുഭവിക്കുന്നവർക്കുള്ള ആളുകൾക്ക് വലിയ തോതിലുള്ള ആശ്വാസം കൂടിയായിരിക്കും സൗജന്യ വിമാന സർവീസ്. ഖത്തറിൽ നിന്നും ആദ്യമായി പോകുന്ന സൗജന്യ ചാർട്ടേർഡ് സർവീസും കൾച്ചറൽ ഫോറത്തിന്റേതാണ്.

shortlink

Post Your Comments


Back to top button