Latest NewsIndiaNews

ആനവേട്ട; വന്യ ജീവികളെ വേട്ടയാടി സംസ്ഥാനത്തിന് പുറത്തെത്തിക്കുന്ന വൻ സംഘം പിടിയിൽ

റൂര്‍ക്കെല: ആനകളെ കൊന്ന് കൊമ്പെടുത്തിരുന്ന വൻ സംഘം പിടിയിൽ. വന്യ ജീവികളെ വേട്ടയാടി സംസ്ഥാനത്തിന് പുറത്തെത്തിക്കുന്ന വൻ സംഘം ഒഡീഷയില്‍ ആണ് പിടിയിലായത്. റൂര്‍ക്കേല വനമേഖലയിലെ ഉദ്യോഗസ്ഥരാണ് വേട്ട സംഘത്തെ പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ 12-ാം തീയതി നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നത്.

ആനകള്‍ക്ക് പുറമേ മറ്റ് വന്യജീവികളേയും കൊല്ലുന്ന സംഘമാണിത്. ഗ്രാമീണരായവരെ ഉപയോഗിച്ചാണ് വേട്ട നടത്തുന്നതെങ്കിലും പിന്നിലുള്ള സംഘത്തെ പിടികൂടാനായിട്ടില്ലെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. പീതാമഹാല്‍ എന്ന ഗ്രാമത്തിലുള്ളവരെയാണ് ഉപകരണങ്ങളും കൊമ്പുകളും സഹിതം പടികൂടിയത്. സ്ഥിരം വേട്ടയ്ക്ക പോകുന്ന ആളുകളാണിവരെന്നും ആനവേട്ട പതിവാക്കിയവാരണെന്നും പോലീസ് പറഞ്ഞു.

ALSO READ: മലയാളത്തിന്റെ ആക്‌ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഇന്ന് 61–ാം ജന്മദിനം

സംസ്ഥാനത്തിന് പുറത്തേയ്ക്ക് വന്യജിവികളുടെ മാംസവും തോലും കടത്തുന്ന സംഘവുമായി ഇവര്‍ക്ക് ബന്ധമുള്ളതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button