KeralaNews

അധികബിൽ തിരുത്തി പുതിയ ഉത്തരവിറക്കി കെഎസ്ഇബി

തിരുവനന്തപുരം: പ്രതിഷേധവും സര്‍ക്കാര്‍ നിര്‍ദ്ദേശവും കണക്കിലെടുത്ത് അമിത ബിൽ തിരുത്തി പുതിയ ഉത്തരവിറക്കി കെഎസ്ഇബി. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ബില്‍ തുക കുറയ്ക്കാനുള്ള നടപടികളെടുത്തത്. പുതിയ മാനദണ്ഡങ്ങളനുസരിച്ചുള്ള തിരുത്തിയ ബില്ലുകളാവും ജൂലൈ മുതൽ ലഭിക്കുന്നത്. പണമടച്ചവര്‍ക്ക് കൗണ്ടറില്‍ തന്നെ ബില്‍ തിരുത്തി നല്‍കാനും, ഓണ്‍ലൈനില്‍ പണമടച്ചവര്‍ക്ക് വരുന്നമാസങ്ങളിലെ ബില്ലില്‍ കുറച്ച്‌ നല്‍കാനും നിര്‍ദ്ദേശമുണ്ട്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെയുള്ള ബില്ലിലാണ് ഇളവ് അനുവദിക്കുന്നത്. നാല് മാസത്തെ റീഡിംഗെടുത്തപ്പോള്‍ സ്ളാബ് മാറ്റേണ്ടി വന്നതും, സര്‍ക്കാര്‍ സബ്സിഡി ഒഴിവായതുമാണ് ബില്‍തുക കൂടാനിടയാക്കിയതെന്ന് ബോര്‍ഡ് യോഗം വിലയിരുത്തി. ചില കേസുകളില്‍ ബില്‍ കണക്കാക്കിയതില്‍ പിശകും സംഭവിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

പ്രതിമാസ വൈദ്യുതി ഉപഭോഗം 40 യൂണിറ്റ് വരെയുള്ളവര്‍ക്ക് മുഴുവന്‍ സൗജന്യമായും 80 യൂണിറ്റ് വരെയുള്ളവര്‍ക്ക് 1.5 രൂപ യൂണിറ്റ് നിരക്കിലും പ്രതിമാസ ഉപഭോഗം 50 യൂണിറ്റ് വരെയുള്ളവര്‍ക്ക് അതിന് മുകളിലുള്ള ഉപയോഗത്തില്‍ 50 ശതമാനവും 100 യൂണിറ്റ് വരെയുള്ളവര്‍ക്ക് അതിനുമുകളിലുളള ഉപഭോഗത്തിന്റെ 30 ശതമാനവും 150 യൂണിറ്റ് വരെയുള്ളവര്‍ക്ക് അതിന് മുകളിലുള്ള ഉപഭോഗത്തിന്റെ 25 ശതമാനവും ഉപഭോഗം 150 ന് മുകളില്‍ ഉപഭോഗമുള്ളവര്‍ക്ക് അതിന് മുകളിലുള്ള ഉപഭോഗത്തിന്റെ 20 ശതമാനവുമാണ് ഇളവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button