Latest NewsKeralaNews

കോവിഡ് പ്രതിരോധപ്രവർത്തനം: താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ മുഖവിലയ്‌ക്കെടുക്കാത്തതിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കാര്യമായി എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വകുപ്പ് സെക്രട്ടറിമാർ തമ്മിലുള്ള ഏകോപനമില്ലായ്മക്കെതിരെ ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തീരുമാനങ്ങൾ എടുക്കുമ്പോൾ പരസ്പരം ആലോചിക്കണം. സമിതി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടാകുന്നത് അംഗീകരിക്കാനാവില്ല. താഴെത്തട്ടിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കി തീരുമാനമെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്ടർമാരും ജീവനക്കാരും തുടർച്ചയായി ജോലി ചെയ്തു ക്ഷീണിച്ചത് രോഗപ്രതിരോധത്തെ ബാധിച്ചു. തുടർപ്രവർത്തനങ്ങളിൽ മാന്ദ്യം ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button