COVID 19KeralaNewsIndia

മഹാരാഷ്ട്രയില്‍ ആശങ്ക: ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്. ഒരു ദിവസം സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,64,626 ആയി. 156 മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്‍തത്. ആകെ മരണം 7429 ആയി. 2330 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 86,575 ആയി. 70,607 ആക്ടീവ് കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയിലുള്ളത്.

Read also: മുഖ്യമന്ത്രിക്കുത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താൻ പറഞ്ഞു വിടുന്ന ഭക്തജനങ്ങളല്ല: മുഖ്യമന്ത്രി തന്നെ ഉത്തരം പറയണം: ഷാഫി പറമ്പിൽ

ചേരി പ്രദേശമായ ധാരാവിയില്‍ 13 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതോടെ ധാരാവിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2245 ആയി. 81 പേരാണ് ധാരാവിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 30-നു ശേഷവും തുടരുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. സാമ്പത്തിക മേഖലയെ സജീവമാക്കുന്നതിന് തുറക്കല്‍ നടപടികള്‍ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button