Latest NewsKeralaNews

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ജെയ്‌‍കുമായി വ്യക്തിപരമായ ബന്ധമുണ്ട്: ഇ-മൊബിലിറ്റി വിവാദത്തിൽ വിടി ബൽറാം

തിരുവനന്തപുരം: ഇ-മൊബിലിറ്റി വിവാദത്തിൽ പുതിയ ആരോപണവുമായി വി ടി ബല്‍റാം എം എല്‍എ. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജികിന്‍റെ കൺസൾട്ടൻറാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്‍റെ ഡയറക്ടറായ ജെയ്ക്ക് ബാലകുമാർ എന്നാണ് ആരോപണം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇ- മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് നേരത്തെ ആരോപിച്ചിരുന്നു. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സൾട്ടൻസി കരാര്‍ നൽകിയത് ചട്ടം ലംഘിച്ചാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

Read also: ക്രമക്കേടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വെളിപ്പെടുത്തും: അല്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

Exalogic Solutions എന്ന കമ്പനിയുമായി “വളരെ വ്യക്തിപരമായ” തലത്തിൽ ഇടപെടുകയും അതിൻ്റെ സംരംഭകർക്ക് തൻ്റെ “അപാരമായ അറിവ് ഉപയോഗിച്ച് മാർഗ്ഗദർശനം നൽകുക”യും ചെയ്യുന്ന കൺസൾട്ടൻ്റാണ് ജെയ്ക്ക് ബാലകുമാർ.

ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൻ്റെ ഡയറക്ടറായും പ്രവർത്തിക്കുന്നു.

ചുമ്മാ ഒരു അമേരിക്കൻ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button