COVID 19KeralaLatest NewsNews

വിദേശത്തു നിന്നും എത്തി കോവിഡിനെ ഭയന്ന് വീട്ടില്‍ കയറ്റാതിരുന്ന 60 വയസ്സുകാരനായ പ്രവാസി നേരിട്ടത് കയ്‌പേറിയ അനുഭവങ്ങള്‍ … അവര്‍ എല്ലാ സാധനങ്ങളും കയ്പ്പറ്റി എന്നിട്ടും..ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് പ്രവാസി

എടപ്പാള്‍ : വിദേശത്തു നിന്നും എത്തി കോവിഡിനെ ഭയന്ന് വീട്ടില്‍ കയറ്റാതിരുന്ന 60 വയസ്സുകാരനായ പ്രവാസി നേരിട്ടത് കയ്പേറിയ അനുഭവങ്ങള്‍ … അവര്‍ എല്ലാ സാധനങ്ങളും കയ്പ്പറ്റി എന്നിട്ടും..ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് പ്രവാസി . ‘എന്റെ ഭൂമിയില്‍ കൊച്ചു കൂരയുണ്ടാക്കി കഴിയാന്‍ ആരോടും അനുവാദം ചോദിക്കേണ്ടല്ലോ’ വിദേശത്തു നിന്നും എത്തി കുടുംബ വീടിനു മുന്നില്‍ മണിക്കൂറുകളോളം ചെലവഴിച്ചിട്ടും വീട്ടില്‍ കയറ്റാതിരുന്ന 60 വയസ്സുകാരനായ പ്രവാസി തന്റെ ദുരിതാവസ്ഥ വിവരിച്ചു. 8 സഹോദരങ്ങളും 2 സഹോദരിമാരും തനിക്കുണ്ട്.വരുന്ന വിവരം ഒരു സഹോദരനെ അറിയിച്ചിരുന്നു. പഞ്ചായത്ത് അംഗത്തോട് വിവരം അറിയിക്കാനും നിര്‍ദേശിച്ചു. പുലര്‍ച്ചെ 4ന് ആണ് വീടിനു മുന്നിലെത്തിയത്.

Read Also : വിദേശത്തുനിന്നെത്തിയ യുവാവിന് രക്ഷകരായത് ആരോഗ്യപ്രവര്‍ത്തകര്‍ : വീട്ടില്‍ കയറാന്‍ അനുവദിക്കാതെ വാതില്‍ കൊട്ടിയടച്ച് സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍

എത്തിയപ്പോള്‍ അനുഭവിക്കേണ്ടി വന്നത് വേദനയുളവാക്കുന്ന കാര്യങ്ങളാണ്. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടെങ്കിലും ഇതുപോലും തന്നില്ല. 13 വര്‍ഷമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുന്നു. കോവിഡിനെ തുടര്‍ന്നു ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്കു പോരാതെ നിവൃത്തിയില്ലാതായി. തൃശൂര്‍ ജില്ലയിലെ ഭാര്യ വീട്ടില്‍ പ്രായമായ മാതാപിതാക്കളുണ്ട്. ഭാര്യയ്ക്കു ശ്വാസസംബന്ധമായ അസുഖങ്ങളുമുണ്ട്.

ഇതുമൂലം അവിടേക്കും പോകാനാകാത്ത അവസ്ഥയാണ്.തൊട്ടടുത്തു തന്നെയാണു സഹോദരങ്ങളും താമസിക്കുന്നത്.വിദേശത്തുള്ള ഒരു സഹോദരന്റെ വീട് ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ താമസിക്കാന്‍ ശ്രമിച്ചെങ്കിലും അവരും സമ്മതം മൂളിയില്ല. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് ഉള്ളതെല്ലാം കൂട്ടി സ്വന്തം സ്ഥലത്ത് ഒരു കൂരയുണ്ടാക്കി ഇവിടെ കഴിയണം…അദ്ദേഹം വേദനയോടെ പറഞ്ഞു. ്ര

ആരോഗ്യ വകുപ്പ് ഇടപെട്ടാണ് ഇയാളെ നടുവട്ടത്തെ ക്വാറന്റീന്‍ കേന്ദ്രത്തിലാക്കിയത്.സമൂഹ മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയും റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ടവരോടു നിര്‍ദേശിക്കുകയും ചെയ്തു. വരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണു സഹോദരങ്ങള്‍ പറയുന്നത്. അതേസമയം 2 ദിവസം മുന്‍പ് കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ ഇവര്‍ കൈപ്പറ്റുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button