KeralaLatest NewsNews

ഹോണ്ട 2020 ആഫ്രിക്ക ട്വിന്‍ അഡ്‌വെഞ്ച്വര്‍ സ്‌പോര്‍ട്ട്‌സിന്റെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 2020 ആഫ്രിക്ക ട്വിന്‍ അഡ്‌വെഞ്ച്വര്‍ സ്‌പോര്‍ട്ട്‌സിന്റെ ഇന്ത്യയിലെ വിതരണം ആരംഭിച്ചു. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഹോണ്ടയുടെ പ്രീമിയം ബിഗ് ബൈക്ക് ഡീലര്‍ഷിപ്പായ ബിഗ് വിങില്‍ ആദ്യ ഉപഭോക്താവിന് പുതിയ ആഫ്രിക്ക ട്വിന്‍ അഡ്‌വെഞ്ച്വര്‍ സ്‌പോര്‍ട്ട്‌സിന്റെ താക്കോല്‍ കൈമാറി.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 2017ല്‍ അവതരിപ്പിച്ച ആഫ്രിക്ക ട്വിന്‍, മേക്ക് ഇന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ 1000 സിസി മോഡലാണ്. 2020 ആഫ്രിക്ക ട്വിന്‍ അഡ്‌വെഞ്ച്വര്‍ സ്‌പോര്‍ട്ട്‌സിന്റെ മാനുവലും ഡിസിടി ട്രാന്‍സ്മിഷന്‍ വേരിയന്റും മാര്‍ച്ചില്‍ ദക്കര്‍ റാലി ലോക ചാമ്പ്യന്‍ റിക്കി ബ്രാബെക്കാണ് അവതരിപ്പിച്ചത്.

ട്ടട്ടഎവിടെയും പോകാംട്ടട്ട എ ആവേശത്തിലൂിയുള്ള തികച്ചും സാഹസികമായ ബൈക്ക് ശരിയായ റാലി മെഷീന്റെ തോലുണ്ടാക്കുു. ചെറുതും മെലിഞ്ഞതും 5 കിലോഗ്രാം ഭാരക്കുറവുമുള്ള ഹോണ്ടയുടെ ഓഫ് റോഡര്‍ ഇതിഹാസത്തിന് പുതിയ വലിയ എഞ്ചിനും ലൈറ്റ്‌വെയ്റ്റ് ചേസിസും പുതിയ ഇലക്‌ട്രോണിക്‌സ്, സസ്‌പെന്‍ഷന്‍ തുടങ്ങിയവയെല്ലാം ചേര്‍് ഏത് സാഹചര്യത്തിലും സമ്പൂര്‍ണ നിയന്ത്രണം നല്‍കുു.

പുതിയ മാനുവല്‍ ട്രാന്‍സ്മിഷന് (പേള്‍ ഗ്ലേയര്‍ വൈറ്റ്) 15,35,000 രൂപയും ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന് (ഡാര്‍ക്ക്‌നെസ് ട്ടാക്ക് മെറ്റാലിക്ക് ) 16,10,000 രൂപയുമാണ് വില. ഹോണ്ടയുടെ ടോപ്പ് ബോക്‌സ്, വൈസര്‍, ക്വിക്ക് ഷിഫ്റ്റര്‍, മെയിന്‍ സ്റ്റാന്‍ഡ്, റാലി സ്റ്റെപ്പ്, എഞ്ചിന്‍ ഗാര്‍ഡ്, ഫോഗ് ലൈറ്റ്, വിന്‍ഡ് സ്‌ക്രീന്‍ തുടങ്ങിയവയെല്ലാം രണ്ടു വേരിയന്റിലും ഉണ്ട്.
പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസില്‍ ബിഎസ്-6 യുഗത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഹോണ്ട 2020 ആഫ്രിക്ക ട്വിന്‍ അഡ്‌വെഞ്ച്വര്‍ സ്‌പോര്‍ട്ട്‌സ് അവതരിപ്പിച്ചതെും ഇപ്പോള്‍ സാഹസിക പ്രേമികള്‍ക്കുള്ള ആദ്യ ഡെലിവറി പ്രഖ്യാപിക്കുതില്‍ സന്തോഷമുണ്ടെും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button