Latest NewsIndia

ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ മാസ്റ്റർ ഡിജിറ്റൽ സ്ട്രൈക്ക്, 59 പ്രമുഖ ചൈനീസ് ആപ്പുകൾ നിരോധിച്ചു

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷങ്ങൾക്കിടെ ചൈനക്ക് ഒരു മേജർ സർജിക്കൽ സ്ട്രോക്ക് കൊടുത്ത് ഇന്ത്യ. ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതായി ദേശീയ മാധ്യമങ്ങൾ. ‘അതിർത്തിയിലെ പിരിമുറുക്കങ്ങൾ തുടരുന്നു, ഡാറ്റ വഴിതിരിച്ചുവിടുന്ന ചൈനീസ് അപ്ലിക്കേഷനുകളെയും സ്വകാര്യത പ്രശ്‌നങ്ങളുള്ളവരെയും നിരോധിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു’ എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.

രാജ്യത്തിന്‍റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് വിശദീകരണം.

ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്ന് കേന്ദ്ര ഐടി വകുപ്പ് വ്യക്തമാക്കി.

ഇന്ത്യ ടുഡേ സീനിയർ മാധ്യമ പ്രവർത്തകനായ ശിവ് അരൂർ ഉൾപ്പെടെ നിരവധിയാളുകൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ റിപ്പബ്ലിക് ടിവി ഉൾപ്പെടെയുള്ള മാധ്യമങ്ങളും ബ്രെക്കിങ് ആയി വാർത്ത കൊടുത്തിട്ടുണ്ട്. നിരോധിച്ച ആപ്പുകളുടെ ലിസ്റ്റ്,

ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് സർക്കാർ നിരോധനം പ്രഖ്യാപിക്കും.യുവാക്കൾക്കിടയിൽ ജനപ്രീതിയാർജ്ജിച്ച ടിക് ടോക്ക് 2020 ന്റെ ആദ്യ പാദത്തിൽ 1.5 ബില്യൺ മറികടന്ന ഉടൻ തന്നെ 2 ബില്ല്യൺ കടന്നിരുന്നു. 2 ബില്ല്യനിൽ 611 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഏറ്റവും വലിയ ഡ്രൈവർ ആയി ഇന്ത്യ മാറിയിരുന്നു. നിരോധിച്ച ആപ്പുകളുടെ ലിസ്റ്റുകൾ ഇവ,

TikTok
Shareit
Kwai
UC Browser
Baidu map
Shein
Clash of Kings
DU battery saver
Helo
Likee
YouCam makeup
Mi Community
CM Browers
Virus Cleaner
APUS Browser
ROMWE

Club Factory
Newsdog
Beutry Plus
WeChat
UC News
QQ Mail
Weibo
Xender
QQ Music
QQ Newsfeed
Bigo Live
SelfieCity
Mail Master
Parallel Space
Mi Video Call Xiaomi
WeSync
ES File Explorer

Viva Video QU Video Inc
Meitu
Vigo Video
New Video Status
DU Recorder
Vault- Hide
Cache Cleaner DU App studio
DU Cleaner
DU Browser
Hago Play With New Friends
Cam Scanner
Clean Master Cheetah Mobile
Wonder Camera
Photo Wonder

QQ Player
We Meet
Sweet Selfie
Baidu Translate
Vmate
QQ International
QQ Security Center
QQ Launcher
U Video
V fly Status Video
Mobile Legends
DU Privacy

news courtesy ( india today)

shortlink

Related Articles

Post Your Comments

Related Articles


Back to top button