KeralaLatest NewsEducationNews

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് ; ഫലം കാത്തിരിക്കുന്നത് 422450 വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം :എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. കൊവിഡ് അനിശ്ചിതത്വങ്ങള്‍ക്കിടെ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഫല പ്രഖ്യാപനവും.  തിരുവനന്തപുരത്തെ പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഉള്‍പ്പെടെയുള്ള സൈറ്റുകളിലൂടെയും www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാൻ കഴിയും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലവും പുറത്തുവരും.

4,22,450 വിദ്യാര്‍ത്ഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത്. മൂന്ന് പരീക്ഷകള്‍ ബാക്കി നില്‍ക്കെയാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതും രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതും. ഇതോടെ പിന്നീട് മെയ് 26,27,28 തീയതികളിലാണ് കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്.

കൊവിഡ് നിരക്ക് കൂടുമ്പോള്‍ കുട്ടികളെ സ്‌കൂളിലേക്ക് എത്തിച്ചാലുള്ള പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയപ്പോഴും 4,22,450 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പോലും കൊവിഡ് ബാധിക്കാത്തതും സര്‍ക്കാര്‍ മറുപടിയായി ഉയര്‍ത്തിക്കാട്ടി. ജൂലൈ 10ന് ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം എസ്എസ്എല്‍സി ഫലം വരുമ്പോഴും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ എപ്പോള്‍ തുടങ്ങുമെന്നതില്‍ വ്യക്തതയായിട്ടില്ല. പത്താംക്ലാസ് സിബിഎസ്ഇ ഫലം പുറത്തുവരുന്നതും ഒപ്പം കേന്ദ്ര നിര്‍ദ്ദേശങ്ങളും കണക്കിലെടുത്താകും നടപടികള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button