KeralaLatest NewsNewsInternational

ഖാ​സിം സു​ലൈ​മാ​നി വ​ധം ; ട്രം​പി​നെ​തി​രേ അ​റ​സ്റ്റ് പു​റ​പ്പെ​ടു​വി​ച്ച ‌ ഇ​റാ​ന് തി​രി​ച്ച​ടി

ടെ​ഹ്റാ​ൻ : ഇ​റാ​ന്‍ ക​മാ​ന്‍​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി വ​ധ​വു​മാ​യി ബന്ധപ്പെട്ട് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച ഇ​റാ​ന് തി​രി​ച്ച​ടി.ട്രം​പി​നെ പി​ടി​കൂ​ടാ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്ന ഇ​റാ​ന്‍റെ ആ​വ​ശ്യം ആ​ഗോ​ള അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ ഇ​ന്‍റ​ര്‍​പോ​ള്‍ ത​ള്ളി.

ട്രം​പി​ന് പു​റ​മേ സു​ലൈ​മാ​നി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന 35 പേ​ർ​ക്കെ​തി​രെയാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്നത്. ഇ​വ​ർ​ക്കെ​തി​രെ കൊ​ല​പാ​ത​ക- തീ​വ്ര​വാ​ദ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.  ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി കൊ​ടും​കു​റ്റ​വാ​ളി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും ഇ​ന്‍റ​ര്‍​പോ​ളി​നോ​ട് ഇ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​ഞ്ഞാ​ലും ട്രം​പി​ന് എ​തി​രെ​യു​ള്ള കേ​സ് തു​ട​രു​മെ​ന്നു​മാ​ണ് ഇ​റാ​ന്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അതേസമയം ട്രം​പി​നൊ​പ്പം കു​റ്റം ചു​മ​ത്തു​ന്ന ബാ​ക്കി 35 പേ​രെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

എന്നാൽ  രാ​ഷ്ട്രീ​യ- സൈ​നി​ക- മ​ത​പ​ര- വം​ശീ​യ ഇ​ട​പെ​ട​ലു​ക​ളു​ള്ള​തോ അ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ ആ​യ കേ​സു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​റി​ല്ലെന്ന് ഇ​റാ​ന്‍റെ ആ​വ​ശ്യം തള്ളിക്കൊണ്ട് ഇ​ന്‍റ​ര്‍​പോ​ള്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button