Latest NewsKeralaNews

കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കോവിഡ്: ഡിപ്പോ അടച്ചു

കൊച്ചി: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അങ്കമാലി ഡിപ്പോ അടച്ചു. ഡിപ്പോയിലെ ഓര്‍ഡിനറി ബസിലെ കണ്ടക്ടറായ മലപ്പുറം മങ്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡ്യൂട്ടികഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗംബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button