Latest NewsNewsIndia

കോവിഡ് പ്രതിസന്ധി പിടിച്ചു കുലുക്കിയ ചെറുകിട മേഖല കരകയറുന്നു; ഇന്ത്യയ്ക്ക് വൻ സാമ്പത്തിക സഹായവുമായി ലോകബാങ്ക്

ന്യൂഡൽഹി: ഇന്ത്യയ്ക്ക് വൻ സാമ്പത്തിക സഹായവുമായി ലോകബാങ്ക്. ഇന്ത്യക്ക് 750 ദശലക്ഷം അമേരിക്കൻ ഡോളർ ലോകബാങ്ക് സഹായം നൽകി. കോവിഡ് വ്യാപനത്തെ തുടർന്ന് ഗുരുതര പ്രതിസന്ധിയിലായ ചെറുകിട മേഖലയെ സഹായിക്കാൻ 56,651.25 കോടി രൂപയാണ് ലഭ്യമാക്കിയിരിക്കുന്നത്.

എംഎസ്എംഇകളെ സാമ്പത്തിക ആഘാതത്തിൽ നിന്ന് സംരക്ഷിക്കാനായി കേന്ദ്രസർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് ഇത് സഹായകരമാകും. ഇതോടെ രാജ്യത്തെ 15 ലക്ഷത്തോളം സൂക്ഷ്മ-ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും ദശലക്ഷക്കണക്കിന് തൊഴിൽ സംരക്ഷിക്കാനും സാധിക്കുമെന്ന് ലോകബാങ്ക് അറിയിച്ചു.

ALSO READ: പശ്ചിമ ബംഗാളില്‍ കോവിഡ് കുതിപ്പ് തുടരുന്നു; മരണ സംഖ്യ 683 ആയി; ആശങ്കയോടെ മമത സർക്കാർ

ഇതിലൂടെ എംഎസ്എംഇകളെയും എൻബിഎഫ്‌സികളെയും (ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ) സഹായിക്കാനാകുമെന്നാണ് കരുതുന്നത്. ഈ തുക പ്രത്യേകമായി ഏത് മേഖലയ്ക്കാണ് വിനിയോ​ഗിക്കേണ്ടത് എന്ന് തീരുമാനിച്ചിട്ടില്ല. അടുത്ത ഘട്ടത്തിൽ കേന്ദ്രസർക്കാരുമായി ഇക്കാര്യത്തിൽ ലോകബാങ്ക് പ്രതിനിധികൾ കൂടിയാലോചന നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button