KeralaLatest NewsNews

അമേരിക്കയിൽ നിന്ന് ഉൾപ്പെടെ ഇന്ന് നെടുമ്പാശ്ശേരിയിലെത്തുന്നത് 14 വിമാനങ്ങൾ

കൊച്ചി: അബുദാബി, ഷാർജ, മസ്‌ക്കറ്റ്, ദുബായ്, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നായി 14 വിമാനങ്ങൾ ഇന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. 22,860 പ്രവാസികളാകും വിമാനമിറങ്ങുക. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നിന്നും ചിക്കാഗോയിൽ നിന്നുമുള്ള വിമാനങ്ങൾ ഡൽഹി വഴിയാകും എത്തുന്നത്. മുന്നൂറിലധികം യാത്രക്കാരുമായി ഷിക്കാഗോയിൽ നിന്നുള്ള വിമാനം ഉച്ചയ്ക്ക് ഡൽഹിയിലെത്തും.

Read also:  കെ കെ മഹേശന്റെ ആത്മഹത്യ: വെള്ളപ്പാള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യില്ല

വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരത്തിലേറെ മലയാളികൾ വന്ദേഭാരത് ദൗത്യത്തിൽ രജിസ്റ്റർ ചെയ്തിരുന്നു. ലോക്ക് ഡൌൺ കാരണം കഴിഞ്ഞ നാല് മാസമായി അമേരിക്കയിൽ കുടുങ്ങി പോയ സംവിധായകൻ സിദ്ദിഖും ഇന്ന് എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button