KeralaNews

കോവിഡ് ലോകത്തെങ്ങുമുള്ള മനുഷ്യജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും ഭൂമിയിലെ മാറ്റങ്ങളും : അത്ഭുതം കാണിച്ച് തന്ന് ഉപഗ്രഹചിത്രങ്ങള്‍

കോവിഡ് ലോകത്തെങ്ങുമുള്ള മനുഷ്യജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും ഭൂമിയിലെ മാറ്റങ്ങളും , അത്ഭുതം കാണിച്ച് തന്ന് ഉപഗ്രഹചിത്രങ്ങള്‍. വംശം, നിറം, രാഷ്ട്രം… മനുഷ്യര്‍ക്കിടയിലെ ദൃശ്യവും അദൃശ്യവുമായ വേര്‍തിരിവുകള്‍ നിരവധിയാണ്. പ്രകടമായ ഈ വേര്‍തിരിവുകള്‍ക്കെല്ലാം അപ്പുറത്ത് മനുഷ്യര്‍ തമ്മില്‍ ഒരു കാണാച്ചരടുകൊണ്ട് ബന്ധിച്ചിട്ടുണ്ട്. ആ കാണാചരട് കോവിഡിനെ തുടര്‍ന്നുള്ള കാലത്ത് കൂടുതല്‍ തെളിഞ്ഞു കാണുന്നതിന്റെ തെളിവുകളാണ് മൂന്ന് ബഹിരാകാശ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നത്.

കോവിഡ് ലോകത്തെങ്ങുമുള്ള മനുഷ്യജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വിലയിരുത്തുകയാണ് മൂന്ന് ബഹിരാകാശ ഏജന്‍സികള്‍. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, ജപ്പാന്‍ എയറോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സി (ജെഎഎക്സ്എ) എന്നിവ ചേര്‍ന്നാണ് പുതിയോരു കൊറോണ വൈറസ് ഡാഷ്ബോര്‍ഡ് പുറത്തുവിട്ടിരിക്കുന്നത്. ബഹിരാകാശത്തു നിന്നുള്ള 17 സാറ്റലൈറ്റുകളില്‍ നിന്നും ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ശേഖരിച്ച വിവരങ്ങളാണ് ഡാഷ്ബോര്‍ഡില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കോവിഡിനെ തുടര്‍ന്നു വന്ന നിയന്ത്രണങ്ങള്‍ എത്രത്തോളം ഭൂമിയിലെ അന്തരീക്ഷമലിനീകരണത്തേയും ജലമലിനീകരണത്തേയും കുറച്ചുവെന്ന് കണക്കുകള്‍ നിരത്തി ഈ ഡാഷ് ബോര്‍ഡ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button