COVID 19Latest NewsNewsInternational

യുഎസില്‍ കോവിഡ് പിടിമുറുക്കുന്നു ; 24 മണിക്കൂറിനുള്ളില്‍ 52,000 പുതിയ കേസുകള്‍

കോവിഡ് യുഎസില്‍ ശക്തിപ്രാപിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52,000 പുതിയ കോവിഡ് -19 കേസുകളാണ് യുഎസില്‍ രേഖപ്പെടുത്തിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം രാജ്യങ്ങളില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച റെക്കോര്‍ഡ് ആണിത്.

ബാള്‍ട്ടിമോര്‍ ആസ്ഥാനമായുള്ള സര്‍വകലാശാലയുടെ ഇന്ന് രാവിലെ 5 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 52,898 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ അമേരിക്കയില്‍ ആകെ കേസുകള്‍ 2’682,270 ആയി. കൂടാതെ 706 മരണങ്ങള്‍ കൂടി രേഖപ്പെടുത്തി. ഇതോടെ മരണസംഖ്യ 128,028 ആയി. കഴിഞ്ഞ ദിവസം 42,528 പുതിയ കേസുകളായിരുന്നു രേഖപ്പെടുത്തിയിരുന്നത് അതില്‍ നിന്നാണ് 52,898 ലേക്ക് ഇത്തവണ കണക്ക് എത്തിയിരിക്കുന്നത്

ഹ്യൂസ്റ്റണ്‍, ടെക്‌സസ്, അരിസോണയിലെ ഫീനിക്‌സ് എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളിലും ആശുപത്രിയില്‍ പ്രവേശനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച ടെക്‌സസ് അതിന്റെ ദൈനംദിന റെക്കോര്‍ഡ് തകര്‍ക്കുകയും കോവിഡ് -19 ന്റെ 8,076 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു, ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ 1,000 കൂടുതലാണ്.

കേസുകളുടെ വര്‍ദ്ധനവ് പല സംസ്ഥാനങ്ങളും വീണ്ടും തുറക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ലോസ് ഏഞ്ചല്‍സിലെ ഇന്‍ഡോര്‍ ഡൈനിംഗും ബാറുകള്‍, സിനിമാശാലകള്‍, മ്യൂസിയങ്ങള്‍ എന്നിവയില്‍ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും കാലിഫോര്‍ണിയ നിരോധിച്ചു. മിഷിഗണ്‍ ഗവര്‍ണറും വടക്കന്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചു. ഒറിഗോണും പെന്‍സില്‍വാനിയയും മറ്റ് സംസ്ഥാനങ്ങളുമായി മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button