News

14 ജില്ലകളിലും കോവിഡ് വ്യാപനം : സംസ്ഥാനം കൂടുതല്‍ ജാഗ്രതയിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലും കോവിഡ് വ്യാപനം . ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. സംസ്ഥാനത്ത് എല്ലാജില്ലകളിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായി. നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും കൊവിഡ് രോഗികള്‍ കൂടുന്നു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

Read Also : പിടിമുറുക്കി കോവിഡ് : സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് 19 : സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗബാധ

തിരുവനന്തപുരത്ത് വിവിധ തുറകളില്‍ പെട്ട നിരവധിയാളുകള്‍ വന്ന് പോകുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച പാളയത്തെ സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരന്‍, വഞ്ചിയൂര്‍ ലോട്ടറി വില്‍പന നടത്തിയ ആള്‍, മത്സ്യക്കച്ചവടക്കാരന്‍ എന്നിവര്‍ നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരാണ്. തിരുവനന്തപുരത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അത്യാവശ്യമല്ലാത്ത ഒരു യാത്രയും ഇവിടെ ഉണ്ടാകരുത്. സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണം ഉണ്ടാകും.

211പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 201പേര്‍ രോഗമുക്തരായി. 138പേര്‍ വിദേശത്ത് നിന്നുവന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന 39പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്ബര്‍ക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇന്ന് 27പേര്‍ക്കാണ് സമ്പര്‍ക്കംവഴി രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button