Latest NewsNewsIndia

ഇന്ത്യയുടെ ശക്തി എന്തെന്ന് ലോകത്തിനറിയാം; സൈനികരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയരത്തില്‍; സൈനികരുടെ കരളുറപ്പിൽ പൂർണ വിശ്വാസമുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

ഇന്ത്യ സൈനിക ശക്തി കൂട്ടുന്നത് ലോകനൻമയ്ക്ക് വേണ്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് കുതിക്കുകയാണ്

ലഡാക്ക്: ഇന്ത്യൻ സൈനികരുടെ കരളുറപ്പിൽ രാജ്യത്തിന് പൂർണ വിശ്വാസമുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ശക്തി എന്തെന്ന് ലോകത്തിനറിയാം. സൈനികരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയരത്തിലാണ്. ഈ രാജ്യത്തിന്റെ സുരക്ഷ നിങ്ങളുടെ കൈകളില്‍ ഭദ്രമാണെന്ന് ഓരോ പൗരനും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഡാക്ക് സന്ദര്‍ശനത്തിന്റെ ഭാഗമായി സൈനികരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഗാല്‍വന്‍ താഴ്‌വരയില്‍ വീരമൃത്യുവരിച്ച സൈനികരുടെ ധീരതയെ ലോകം മുഴുവന്‍ വാഴ്ത്തുന്നു. ലഡാക്കില്‍ സൈനികര്‍ പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യമാണ്. ഒരിക്കല്‍ കൂടി രാജ്യത്തിനായി ഗാല്‍വന്‍ താഴ്‌വരയില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അറിയിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ രക്ഷിക്കാൻ എന്തു ത്യാഗത്തിനും നമ്മൾ തയ്യാറാണ്. വലിയ വെല്ലുവിളികൾക്കിടയിലും രാജ്യത്തെ നിങ്ങൾ രക്ഷിക്കുന്നു. ലഡാക്ക് ഇന്ത്യൻ ജനതയുടെ സ്വാഭിമാനത്തിൻ്റെ പ്രതീകമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ALSO READ: സി എ എ: കലാപകാരികളില്‍ നിന്നും പിടിച്ചെടുക്കുന്ന സ്ഥാപനങ്ങള്‍ ലേലത്തിൽ; പ്രതിഷേധത്തിന്‍ മറവില്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരായ നടപടികള്‍ തുടര്‍ന്ന് യോഗി സര്‍ക്കാര്‍

സമാധാനം കൊണ്ടുവരാൻ ധീരതയാണ് ആവശ്യം. ശത്രുക്കളുടെ കുടില ശ്രമങ്ങളൊന്നും വിജയിക്കില്ല. സമാധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ലോകം കണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ സൈനിക ശക്തി കൂട്ടുന്നത് ലോകനൻമയ്ക്ക് വേണ്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് കുതിക്കുകയാണ്. ഭാരത മാതാവിൻ്റെ സുരക്ഷയ്ക്ക് ഈ രാജ്യം സൈന്യത്തിനൊപ്പമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദർശനത്തിനെത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button