COVID 19Kerala

സംസ്ഥാനത്ത് കോവിഡ് വ്യാപനം : സമ്പര്‍ക്കം വഴിയുള്ള വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം , സമ്പര്‍ക്കം വഴിയുള്ള വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു . കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കേരളത്തില്‍ മാത്രം 120 സമ്പര്‍ക്ക രോഗികള്‍. സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത 601 സമ്പര്‍ക്ക കേസുകളില്‍ അഞ്ചിലൊന്ന്.

Read Also : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു; 24 മണിക്കൂറില്‍ 24,850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ആലപ്പുഴയില്‍ കഴിഞ്ഞ ശനിയാഴ്ച വരെ 7 സമ്പര്‍ക്ക രോഗികളേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോഴത് 29 ആയി. എണ്ണത്തില്‍ ഒരാഴ്ചയ്ക്കിടെ ഏറ്റവും വര്‍ധന എറണാകുളത്താണ്- 23. കണ്ണൂരില്‍ ഒരാഴ്ചയ്ക്കിടെ 18 പേര്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ ഏറ്റവുമധികമുള്ളതും കണ്ണൂരാണ്- 85; രണ്ടാമത് കാസര്‍കോട്- 84; മൂന്നാമത് തൃശൂര്‍- 67. ഒരാഴ്ചയ്ക്കിടെ സമ്പര്‍ക്ക രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ല പത്തനംതിട്ട മാത്രം; ഇടുക്കിയും വയനാടും ഓരോ കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button