Latest NewsNewsIndia

ലോക നിലവാരത്തില്‍ എത്തുന്നതിനു ശേഷിയുള്ള ആപ്പുകളെ കണ്ടെത്തുക; ആത്മനിര്‍ഭര്‍ ആപ്പ് നൂതനാശയ വെല്ലുവിളിയിൽ പങ്കുചേരാന്‍ സാങ്കേതിക സമൂഹത്തോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ആപ്പ് നൂതനാശയ വെല്ലുവിളിയിൽ പങ്കുചേരാന്‍ സാങ്കേതിക സമൂഹത്തോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോള്‍ പൗരന്മാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ലോക നിലവാരത്തില്‍ എത്തുന്നതിനു ശേഷിയുള്ളതുമായ ആപ്പുകളെ കണ്ടെത്തുന്നതിനും അളക്കുന്നതിനുമുള്ള ആത്മനിര്‍ഭര്‍ ഭാരത് നൂതനാശയ വെല്ലുവിളിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സമാരംഭം കുറിച്ചു.

ഇന്ത്യയിലെ ഊര്‍ജ്ജസ്വലമായ സാങ്കേതികത്വത്തെയൂം സ്റ്റാര്‍ട്ട് അപ്പ് പരിസ്ഥിതി സംവിധാനത്തെയും ഉപയോഗിച്ച്‌ എങ്ങനെയാണ് യുവജനങ്ങള്‍ വിവിധ മേഖലകളില്‍ സാങ്കേതിക പരിഹാരം നല്‍കുന്നതില്‍ മികവ് പുലര്‍ത്തുന്നതെന്ന് ലിങ്ക്ഡ് – ഇന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ”ലോകനിലവാരത്തിലുള്ള ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പുകള്‍ സൃഷ്ടിക്കുന്നതിന് ഇന്ന് ടെക്ക്-സ്റ്റാര്‍ട്ട് അപ്പ് സമൂഹത്തിന് അതിയായ താല്‍പര്യമുണ്ട്. അവരുടെ ആശയങ്ങള്‍ക്കൂം ഉല്‍പ്പന്നങ്ങള്‍ക്കും സൗകര്യമൊരുക്കുന്നതിന് ഇലക്‌ട്രോണിക്സ് ആൻഡ് വിവരസാങ്കേതിക വിദ്യ മന്ത്രാലയം അടല്‍ ഇന്നോവേഷന്‍ മിഷനുമായി ചേര്‍ന്ന് ആത്മനിര്‍ഭര്‍ ആപ്പ് ചലഞ്ചിന് സമാരംഭം കുറിയ്ക്കുകയാണ്.

ഈ വെല്ലുവിളി നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ക്ക് അത്തരം ഉല്‍പ്പന്നങ്ങളുണ്ടെങ്കില്‍ അല്ലെങ്കില്‍ അത്തരം ഒരു ഉല്‍പ്പന്നം സൃഷ്ടിക്കാനുള്ള വൈദഗ്ധ്യവും വീക്ഷണവുമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍, ഇതില്‍ പങ്കെടുക്കാന്‍ എന്റെ സാങ്കേതിക സമൂഹത്തിലെ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു.

സ്റ്റാര്‍ട്ട് അപ്പ്, സാങ്കേതിക പരിസ്ഥിതി സംവിധാനത്തില്‍ ആഭ്യന്തരമായുള്ള ആപ്പുകളുടെ പ്രോത്സാഹനത്തിനും വികസനത്തിനും നൂതനാശയത്തിനും വലിയ ഉത്സാഹമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കാനായി പ്രവര്‍ത്തിക്കുമ്ബോള്‍ നമ്മുടെ വിപണികളെ തൃപ്തിപ്പെടുത്തുകയും അതോടൊപ്പം ലോകത്തോടും മത്സരിക്കാന്‍ കഴിയുന്ന ആപ്പുകള്‍ രൂപീകരിക്കുന്നതിന് ദിശാബോധവും വേഗതയും നല്‍കാനുള്ള മികച്ച അവസരമാണിത്.

ഈ ഉദ്ദേശ്യത്തോടെ ഇലക്‌ട്രോണിക്സ് & വിവരസാങ്കേതിക വിദ്യ മന്ത്രാലയം അടല്‍ ഇന്നോവേഷന്‍ മിഷനുമായി ചേര്‍ന്നുകൊണ്ട് ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നോവേഷന്‍ ചലഞ്ച് നടപ്പാക്കുകയാണ്. നിലവിലെ ആപ്പുകളുടെ പ്രോത്സാഹനവും പുതിയ ആപ്പുകളുടെ വികസനവും എന്നിങ്ങനെ രണ്ടു ട്രാക്കുകളിലൂടെയാണ് ഇത് നടക്കുന്നത്. ഇത് കൂടുതല്‍ സമഗ്രമാക്കുന്നതിനായി ഗവണ്‍മെന്റും സാങ്കേതിക സമൂഹത്തിലെ അംഗങ്ങളും സംയുക്തമായാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.

ട്രാക്ക് ഒന്നില്‍ നല്ല ഗുണനിലവാരമുള്ള ആപ്പുകള്‍ കണ്ടെത്തുന്നതിന് പ്രവര്‍ത്തിക്കുകയും ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ട്രാക്ക് രണ്ടില്‍ പുതിയ ആപ്പുകളും പ്ലാറ്റ്ഫോമുകളും വിരിയിച്ചെടുക്കാനായി മുന്‍കൈയെടുക്കുകയും, ഇന്ത്യയില്‍ പുതിയ ചാമ്ബ്യന്മാരെ സൃഷ്ടിക്കുന്നതിന് ആശയങ്ങളും പിന്തുണയും നല്‍കുകയും ചെയ്യും. ഇ-ലേണിംഗ്, വീട്ടിലിരുന്ന് ജോലിയെടുക്കല്‍, ഗെയിമിംഗ്, വ്യാപാരം, വിനോദം,, ഓഫീസ് ആവശ്യങ്ങള്‍, സാമൂഹി ശൃംഖലയുണ്ടാക്കല്‍, എന്നിവയിലെല്ലാം നിലവിലുള്ള ആപ്പുകളും പ്ലാറ്റ്ഫോമുകളും പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് മാര്‍ഗ്ഗദര്‍ശിത്വം വഹിക്കുകയും കൈയോട് കൈചേര്‍ന്ന് സഹായിക്കുകയും ചെയ്യും.

ഈ വെല്ലുവിളിയുടെ ഫലമായി നിലവിലെ ആപ്പുകള്‍ക്ക് അവയുടെ ലക്ഷ്യം നേടുന്നതിനായി മികച്ച ദൃശ്യപരതയും വ്യക്തതയും നല്‍കുകയും സാങ്കേതിക പ്രഹേളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിനായി ജിവിതകാലം മുഴുവന്‍ സാങ്കേതിക പിന്തുണ, മാര്‍ഗ്ഗദര്‍ശിത്വം, നേതൃത്വം എന്നിവ ലഭ്യമാക്കുമെന്നും നരേന്ദ്രമോദി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button