Latest NewsNewsIndia

രാജ്യ തലസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴിതാ തലസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നിരിക്കുകയാണ്. രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും 72,000ത്തോളം പേർ രോഗമുക്തി നേടിയതായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ പറഞ്ഞു.

നിലവിൽ 25,000 പേർ ചികിത്സയിലുള്ളതിൽ 15,000 ത്തോളം പേർ വീടുകളിലാണ്​.സംസ്​ഥാനത്ത്​ മരണനിരക്ക്​ കുറക്കാൻ സാധിച്ചു. രാജ്യത്തെ ആദ്യ കൊറോണ പ്ലാസ്​മ ബാങ്ക്​ ആരംഭിച്ചതായും കെജ്​രിവാൾ പറഞ്ഞു. പ്ലാസ്​മ തെറപ്പി രോഗികളിൽ ഗുണകരമായ മാറ്റം നൽകുന്നുണ്ടെന്നും രോഗം ഭേദമായവർ പ്ലാസ്​മ ദാനം ചെയ്യാൻ തയാറാകണമെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 24,248 പേർക്കാണ്​ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,97,413 ആയി. 425 പേർ ഇന്നലെ മാത്രം മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകൾ പറയുന്നു. 2,06,619 കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയാണ് പട്ടികയിൽ ഏറ്റവും മുകളിൽ.രണ്ടാമതുള്ള തമിഴ്നാട്ടിൽ 1,11,151 പേർക്കാണ് രോഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button