COVID 19KeralaNews

കോവിഡ് വ്യാപനം; കൊച്ചിയിൽ നിയമങ്ങൾ ലംഘിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കി

കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് കൊച്ചിയിൽ പൊലീസിന്റെ പരിശോധന ശക്തമാക്കി. കലൂരിൽ അതിഥി തൊഴിലാളികൾ കൂട്ടം കൂടിയ സ്ഥലത്ത് ഐസിപി ലാൽജി പരിശോധന നടത്തി. സാമൂഹിക അകലം ഉറപ്പാക്കാത്തതിന് കലൂരിലെ ഒരു കട അടപ്പിച്ചു.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കി.കടവന്ത്രയിലെ മാർക്കറ്റിലും പൊലീസ് പരിശോധന നടത്തി. നഗരത്തിന്‍റെ പല ഭാഗങ്ങളിലും മുന്നറിയിപ്പുകളില്ലാത്ത പരിശോധനയുണ്ടായേക്കുമെന്നാണ് വിവരം. അതേ സമയം കൊച്ചി നഗരത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞത്.

കൊച്ചി നഗരസഭയുടെ എട്ട് ഡിവിഷനുകൾ പൂർണ്ണമായി അടച്ചു. മാർക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും സമൂഹവ്യാപനമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. ജില്ലയിൽ രോഗലക്ഷണമുള്ളവർക്ക് ആന്റിജെൻ പരിശോധന ആരംഭിച്ചു. നഗരത്തിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ട്രിപ്പിൾ ലോക്ക്ഡൗണിന്റെ സാഹചര്യമില്ലെന്നും കളക്ടർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button