KeralaLatest NewsNews

സംസ്ഥാന തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട . തിരുവനന്തപുരത്ത് പോത്തന്‍കോടാണ് വന്‍ ലഹരിമരുന്ന് പിടിച്ചെടുത്തത്. ഒന്നര കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും കഞ്ചാവും കടത്തിയ സംഘത്തെയാണ് എക്സൈസ് സംഘം പിടികൂടിയത്. ലഹരിമരുന്ന് നാഷണല്‍ പെര്‍മിറ്റ് ലോറിയിലായിരുന്നു കടത്താന്‍ ശ്രമിച്ചത്. ലോറിയില്‍ കഞ്ചാവ് കടത്തുന്നുവെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

Read Also : സംസ്ഥാന ചരിത്രത്തിലാദ്യമായി 30 കിലോ സ്വര്‍ണകള്ളക്കടത്തിന്റെ കണ്ണികള്‍ വമ്പന്‍ സ്രാവുകള്‍ :  കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഐ.ടി ഹെഡ് : സ്വപ്നയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു

നൂറ് കിലോ കഞ്ചാവും ഹാഷിഷ് ഓയിലും നൂറ് കിലോ കഞ്ചാവുമാണ് പിടികൂടിയത്. കഞ്ചാവിന് അമ്പത് ലക്ഷവും ഹാഷിഷ് ഓയിലിന് ഒരു കോടിയും വിലമതിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ പെരുമ്ബാവൂര്‍ സ്വദേശികളായ എല്‍ദോ എബ്രഹാം,സിബിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button