Latest NewsNewsGulf

നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെ വിമാനത്താവളത്തില്‍ ഉറങ്ങിപ്പോയ മലയാളി പ്രവാസി ഒടുവില്‍ നാട്ടിലെത്തി

ദുബായ്: കോവിഡ് ഭീതിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെ ദുബായ് വിമാനത്താവളത്തില്‍ ഉറങ്ങിപ്പോയ മലയാളി പ്രവാസി ഒടുവില്‍ നാട്ടിലെത്തി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വിസ റദ്ദാക്കിയിരുന്നു.

വിമാനത്താവളത്തില്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിശ്ചയിച്ചിരുന്ന വിമാനത്തില്‍ കയറാനായില്ല. വിസ റദ്ദാക്കിയതോടെ പുറത്തേക്കും പോകാനാകാതെ വന്നതോടെ ഒരു രാത്രിയും പകലും വിമാനത്താവളത്തില്‍ കുടുങ്ങിയശേഷമാണ് മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിയത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പി ഷാജഹാന്‍ (53)ആണ് മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിയത്.

അബുദാബിയിലെ മുസാഫയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു ഷാജഹാന്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ വിസ റദ്ദാക്കി. കെഎംസിസി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് ഷാജഹാന്‍ നാട്ടിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ച കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനായി എല്ലാം തയാറായി. എന്നാല്‍ വിമാനത്താവളത്തില്‍ ഉറങ്ങിപ്പോയതോടെ വിമാനം ഷാജഹാനെ കൂടാതെ നാട്ടിലേക്ക് തിരിച്ചു.

ബുധനാഴ്ച കൃത്യസമയത്ത് തന്നെ ഷാജഹാന്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കോവിഡ് റാപ്പിഡ് ടെസ്റ്റിനും വിധേയനായി. ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം ബോര്‍ഡിംഗ് ഗേറ്റിന് സമീപത്തെ കാത്തിരുപ്പ് ഭാഗത്ത് ഇരുന്ന ഷാജഹാന്‍ ഉറങ്ങിപ്പോയി. വിമാനത്താവള അധികൃതര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ ഷാജഹാനെ കൂടാതെ വിമാനം നാട്ടിലേക്ക് പറന്നു.

ALSO READ: മുണ്ടക്കയത്ത് നാലുവയസുകാരിയെ ഒന്നരമാസമായി ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ

”ഉണര്‍ന്നപ്പോഴാണ് തന്നെ കൂടാതെ വിമാനം നാട്ടിലേക്ക് പോയകാര്യം ഷാജഹാന്‍ അറിയുന്നത്. തുടര്‍ന്ന് വിമാനം ചാര്‍ട്ട് ചെയ്ത കെഎംസിസി അധികൃതരെ ഫോണില്‍ വിളിച്ച്‌ വിവരം അറിയിച്ചു. വിസ റദ്ദാക്കിയതിനാല്‍ വിമാനത്താവളത്തില്‍ തന്നെ ഇരിക്കേണ്ടിവന്നു. ഷാജഹാന്‍ കഴിഞ്ഞ ആറുവര്‍ഷമായി യുഎഇയില്‍ ജോലി ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button