COVID 19KeralaLatest NewsNews

തിരുവനന്തപുരത്ത് ലോക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്‌റ. ജില്ലയില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. വാഹനങ്ങളില്‍ യാത്ര അനുവദിക്കില്ല. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വളരെ അത്യാവശ്യക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മാത്രം പോലീസിന്റെ സഹായം തേടാമെന്നും അദ്ദേഹം പറഞ്ഞു.

Read also: സം​സ്ഥാ​ന​ത്ത് പ​ത്ത് സ്ഥ​ല​ങ്ങ​ള്‍ കൂ​ടി ഹോ​ട്ട്സ്പോ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി

പലചരക്ക്, പഴം, പച്ചക്കറി കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. സാമൂഹിക അകലം പാലിച്ച് തൊട്ടടുത്തുള്ള കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങണം. പോലീസ് ഓണ്‍ലൈന്‍ വിതരണ ശൃംഖലയായല്ല പ്രവര്‍ത്തിക്കുന്നത്. 9497900999 എന്ന നമ്പറില്‍ വളരെ അത്യാവശ്യ സഹായത്തിന് മാത്രം പോലീസിനെ വിളിക്കണമെന്നും ഡി.ജി.പി. നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button