Latest NewsNewsGulf

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി; പ്രവാസി മലയാളികളിൽ 65 ശതമാനം പേരും തൊഴില്‍ ഭീഷണി നേരിടുന്നതായി പഠനം.

ദുബായ് : കോവിഡ് 19 സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസി മലയാളികളില്‍ 65 ശതമാനം പേരും തൊഴില്‍ ഭീഷണി നേരിടുന്നതായി പഠനം. 13.50 ശതമാനം പേര്‍ക്ക് ഇതിനികം ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. 26.02 ശതമാനം പേര്‍ തൊഴില്‍ നഷ്ടപ്പെടലിന്റെ വക്കിലാണ്. 18.44 ശതമാനം പേര്‍ക്ക് ശമ്പളം വെട്ടിക്കുറച്ചു. 7.32 ശതമാനം പേര്‍ക്ക് തീരേ ശമ്പളം കിട്ടുന്നുമില്ല. പ്രവാസി രിസാല മാഗസിൻ ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്കിടയിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

കോവിഡിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരെ അറിയാം എന്ന് അഭിപ്രായപ്പെടുന്നവരാണ് 93 ശതമാനം പേരും. ഇതിൽ 34 ശതമാനം പേർ യഥേഷ്ടം തൊഴിൽ നഷ്ടങ്ങൾ അറിയാം എന്ന് അഭിപ്രായപ്പെടുന്നു. ഗൾഫ് പ്രവാസത്തിൽ കോവിഡ് സൃഷ്ടിച്ച സ്വാധീനം വ്യക്തമാക്കുന്നതാണ് സർവേ.

ആറ് ഗൾഫ് രാജ്യങ്ങളിലായി വ്യത്യസ്ത തൊഴിൽ, ബിസിനസ് സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന 7223 പേരിലാണ് സർവേ നടത്തിയത്. പ്രതിസന്ധിക്കിടയിലും ഗൾഫിൽ തന്നെ തുടരുകയോ വൈകാതെ തിരിച്ചു വരികയോ വേണമെന്ന് അഭിപ്രായപ്പെടുന്നവരാണ് 52.04 ശതമാനവും. 14.84 ശതമാനം പേർക്ക് വരേണ്ടിവരും എന്നഭിപ്രായമുണ്ട്. 23.99 ശതമാനം പേർ മറ്റുമാർഗമില്ലെങ്കിൽ ഗൾഫ് തിരഞ്ഞെടുക്കുമെന്ന് പറയുമ്പോൾ 8.90 ശതമാനം പേർ മാത്രമാണ് ഇനി ഗൾഫിലേക്കില്ലെന്ന് തീർത്തു പറയുന്നത്.

പ്രവാസികളിൽ 65.54 ശതമാനം പേർക്കും നാട്ടിലെത്തിയാൽ ജോലിയോ മറ്റു സംരംഭങ്ങളോ ഇല്ല. സംഘടിപ്പിക്കണം എന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവർ 29.71 ശതമാനമുണ്ട്. 4.75 ശതമാനം പേർക്കുമാത്രം ജോലിയോ ബിസിനസോ ഉണ്ട്. നാട്ടിലെത്തിയാൽ അതിജീവനത്തിന് വായ്പ ഉൾപെടെയുള്ള സാമ്പത്തിക സഹായം കാത്തിരിക്കുന്നവർ 56.12 ശതമാനമുണ്ട്. പ്രവാസികളിൽ 20.98 ശതമാനം പേർക്ക് സ്വന്തമായി വീടോ ഭൂമിയോ ഇല്ല എന്നും സർവേ വെളിപ്പെടുത്തുന്നു. ഭൂരിഭാഗം പ്രവാസികളും മക്കളുടെയോ ആശ്രിതരുടെയോ വിവാഹം, വിദ്യാഭ്യാസം പോലുള്ള ബാധ്യതകൾ ഉള്ളവരാണ്. ഗൾഫിൽ മെച്ചപ്പെട്ട അവസ്ഥയിൽ കുടുംബ സമേതം ജീവിക്കുന്നവർ 15.79 ശതമാനം പേർ മാത്രം. കോവിഡ് വ്യാപന സാഹചര്യം ചെറുതും വലുതുമായ തോതിൽ മാനസികാഘാതം സൃഷ്ടിച്ചു എന്നഭിപ്രായപ്പെടുന്നത് 65 ശതമാനം പേരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button