Latest NewsNewsIndia

ലഡാക്ക് മേഖലയില്‍ ഇന്ത്യയുടെ തന്ത്രപരമായ നീക്കം : നിമു മേഖലയില്‍ മൂന്ന് പുതിയ പാലങ്ങള്‍ അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍

ലഡാക്ക് : ലഡാക്ക് മേഖലയില്‍ ഇന്ത്യയുടെ തന്ത്രപരമായ നീക്കം : നിമു മേഖലയില്‍ മൂന്ന് പുതിയ പാലങ്ങള്‍ അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ . ഇതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ ടാങ്കുകളും മറ്റ് കനത്ത പീരങ്കികളും കിഴക്കന്‍ ലഡാക്ക് മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് നീക്കാന്‍ ഇനി ഇന്ത്യയ്ക്ക് സാധിക്കും. തിങ്കളാഴ്ച മുതല്‍ ലഡാക്കിലെ നിമു മേഖലയില്‍ മൂന്ന് പുതിയ പാലങ്ങള്‍ പ്രവര്‍ത്തനക്ഷമമായെന്ന് ബിആര്‍ഒ അറിയിച്ചു. ഇന്ത്യയുടെ തന്ത്രപരമായ നീക്കമെന്നാണ് നയതന്ത്രവിദഗ്ദ്ധരും ഇക്കാര്യങ്ങളെ നോക്കിക്കാണുന്നത്.

Read Also : പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം ഇന്ത്യന്‍ സായുധസേനയുടെ മനോവീര്യം വര്‍ദ്ധിപ്പിച്ചതായി ഐ.ടി.ബി.പി

24 ടണ്‍ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്ന പഴയ ബെയ്‌ലി ബ്രിഡ്ജിന് പകരം ബിആര്‍ഒ 70 ടണ്‍ വരെ ഭാരം വരുന്ന വാഹനങ്ങളുടെ ഭാരം വഹിക്കാന്‍ കഴിയുന്ന ശക്തമായ പാലമാണ് ഇന്ത്യനിര്‍മ്മിച്ചത്. മൂന്ന് മാസത്തെ റെക്കോര്‍ഡ് സമയത്താണ് നിമുവില്‍ ഈ പാലത്തിന്റെ നിര്‍മ്മാണം നടന്നത്.

ഈ പാലം 397 കിലോമീറ്ററാണ്. നേരത്തെ, 362, 361, 397 കിലോമീറ്ററില്‍ മൂന്ന് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. മൂന്ന് മാസത്തെ റെക്കോര്‍ഡ് സമയംകൊണ്ടാണ് പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കരസേനയുടെ അഭ്യര്‍ത്ഥന പ്രകാരം 50 മീറ്റര്‍ നീളമുള്ള ഉരുക്ക് പാലവും ഞങ്ങള്‍ നിര്‍മ്മിച്ചു, അത് ഏത് തരത്തിലുള്ള ലോഡും നീക്കം ചെയ്യാന്‍ സൈന്യത്തെ സഹായിക്കുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ബ്രോ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി കിഷന്‍ പറഞ്ഞു,

ഇത് ഒരു ആര്‍ -70 ക്ലാസ് പാലമാണ് (70 ടണ്‍ വരെ വാഹനങ്ങള്‍ക്ക് വരെ ഒരേ സമയം പാലത്തില്‍ ഗതാഗതം നടത്താനാവും. ഇത് ഫോര്‍വേഡ് പോസ്റ്റുകളിലേക്ക് ലോഡ് എടുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് വളരെ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ പാലം നിമുവിലെ ബാസ്ഗോ ലൊക്കേഷനില്‍ പുനര്‍നിര്‍മിച്ചു. വരും ദിവസങ്ങളില്‍ ഇത് പ്രവര്‍ത്തനക്ഷമമാകും. പീരങ്കി തോക്കുകള്‍, ടാങ്ക് ബോട്ട് വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കനത്ത വാഹനങ്ങളെ നീക്കം ചെയ്യാന്‍ ഈ പാലത്തിന് കഴിയും. ശ്രീനഗര്‍-ലേ ഹൈവേയില്‍ കൂടുതല്‍ മുന്നിലുള്ള ഉലെ ടോപ്പോ എന്ന സ്ഥലത്താണ് മൂന്നാമത്തെ പാലം നിര്‍മ്മിച്ചിരിക്കുന്നത്, അവിടെ നിന്ന് കവചിത വാഹനങ്ങള്‍ റോഡ് മാര്‍ഗം കൊണ്ടുവരുന്നതിനും പാലത്തിലൂടെ അതിര്‍ത്തിയില്‍ എത്തിക്കുന്നതിനും സാധിക്കും. സൈനിക ഉപകരണങ്ങള്‍ ലേയിലേക്ക് സുഗമമായി നീക്കുന്നതിനും കിഴക്കന്‍ ലഡാക്കിലെ പ്രദേശങ്ങളിലേക്ക് കൈമാറുന്നതിനും സൈന്യം ഈ പാലം ഉപയോഗിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button