Latest NewsNewsIndia

തൂത്തുക്കുടി കസ്റ്റഡി കേസ് സിബിഐയ്ക്ക്; നിർണായക തീരുമാനം എടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നേരത്തെ കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ എടുത്തിരുന്നു

തൂത്തുക്കുടി: തൂത്തുക്കുടി കസ്റ്റഡി കേസ് സിബിഐയ്ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. തമിഴ്‌നാട് ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ എടുത്തിരുന്നു. എഫ്‌ഐആറിൽ പറയുന്നത് ബെന്നിക്‌സിന്റെ മൊബൈൽ കടയിൽ രാത്രി ഒൻപത് മണിക്ക് വലിയ തിരക്കായിരുന്നു എന്നാണ്. പൊലീസ് ഇക്കാര്യം ചോദിച്ചപ്പോൾ ബെനിക്‌സ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ ബലം പ്രയോഗിക്കുകയും പരുക്കേൽക്കുകയും ചെയ്യുകയുണ്ടായി.

തൂത്തുക്കുടിയിൽ അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനത്തിന് ഇരയായി മരിച്ച സംഭവത്തെ തുടർന്ന് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരെ ജയിലിൽ തടവുകാർ ആക്രമിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് 4.30നാണ് തൂത്തുക്കുടി പെരൂറാനി ജയിലിൽ വച്ച് തടവുകാർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം രൂക്ഷമായതിനെ തുടർന്ന് ജയിൽ വാർഡന്മാരെത്തി ഇവരെ ഉദ്യോഗസ്ഥരെ രക്ഷിക്കുകയായിരുന്നു.

ലോക്ക് ഡൗൺ നിയമം ലംഘിച്ച് കട തുറന്നുവെന്ന കാരണത്താൽ ജൂൺ 19ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകൻ ബെന്നിക്‌സ് എന്നിവർ പൊലീസ് കസ്റ്റഡിലിരിക്കെ മരിക്കുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. പുറമേ ഹൈക്കോടതിയും സ്വമേധയാ കേസെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button