COVID 19KeralaLatest NewsNews

തൃശൂരിൽ 14 പേർക്ക് കൂടി കോവിഡ്

തൃശൂരിൽ തിങ്കളാഴ്ച 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. 12 പേർ വിദേശത്തു നിന്നും 2 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ജൂൺ 18 ന് ഖത്തറിൽ നിന്ന് വന്ന പൂമംഗലം സ്വദേശി (35, പുരുഷൻ), ജൂൺ 17 ന് ദുബായിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി (29, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന പാലിയേക്കര സ്വദേശി (29, പുരുഷൻ), ജൂൺ 16 ന് ഉക്രെയിനിൽ നിന്ന് വന്ന ആനന്ദപുരം സ്വദേശി (20, പുരുഷൻ), ജൂൺ 23 ന് അബുദാബിയിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (35, പുരുഷൻ), ജൂൺ 30 ന് കുവൈറ്റിൽ നിന്ന് വന്ന എടക്കുളം സ്വദേശി (36, പുരുഷൻ), ജൂൺ 18 ന് രാജസ്ഥാനിൽ നിന്ന് വന്ന ബി എസ് എഫ് ജവാൻ (54), ജൂൺ 24 ന് കുവൈറ്റിൽ നിന്ന് വന്ന മങ്ങാട്ടുകര സ്വദേശി (41, പുരുഷൻ), ജൂൺ 23 ന് ദമാമിൽ നിന്ന് വന്ന കോലഴി സ്വദേശി (28, പുരുഷൻ), ജൂൺ 28 ന് റിയാദിൽ നിന്ന് വന്ന മുക്കാട്ടുകര സ്വദേശി (35, പുരുഷൻ), ജൂൺ 15 ന് മുംബൈയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (13 വയസ്സുള്ള ആൺകുട്ടി), ജൂൺ 28 ന് ഖത്തറിൽ നിന്ന് വന്ന മേത്തല സ്വദേശി (44, പുരുഷൻ), ജൂലൈ 01 ന് ജിദ്ദയിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി (42, പുരുഷൻ), ജൂൺ 20 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (61, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥീരികരിച്ച 188 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ ത്യശ്ശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 17393 പേരിൽ 17171 പേർ വീടുകളിലും 222 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്.

സമ്പർക്കപട്ടികയിലുണ്ടായിരുന്ന 9 ബിഎസ്എഫ് ജീവനക്കാരെ ഗുരുവായൂർ കൗസ്തുഭത്തിലേക്ക് ക്വാറന്റീനിലേക്ക് മാറ്റി. കോവിഡ് സംശയിച്ച് 23 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 18 പേരെ ഡിസ്ചാർജ് ചെയ്തു.

അസുഖബാധിതരായ 298 പേരേയാണ് ഇതുവരെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുളളത്. 1420 പേരെ തിങ്കളാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 2335 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

തിങ്കളാഴ്ച 667 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 12666 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 11650 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1016 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായുളളത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിൾ പരിശോധിക്കുന്നതോടനുബന്ധിച്ച് 4640 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തിങ്കളാഴ്ച 363 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 46059 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 154 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 500 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button