News

നിരോധിച്ച ടിക് ടോക്കിന്റെ പുതിയ പതിപ്പായ ടിക് ടോക്ക് പ്രോ ഇന്ത്യയില്‍ : പുതിയ ലിങ്കില്‍ പോയി ക്ലിക്ക് ചെയ്യാന്‍ നിര്‍ദേശം : ടിക് ടോക്കുള്‍പ്പെടെ ചൈനീസ് ആപ്ലിക്കേഷനുകള്‍ രാജ്യത്ത് തിരിച്ചെത്തിയെന്ന് സന്ദേശം

ഇന്ത്യ നിരോധിച്ച ടിക് ടോക്കും മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകള്‍ രാജ്യത്ത് തിരിച്ചെത്തിയെന്ന വാട്സാപ് സന്ദേശത്തിനു പിന്നിലുള്ള സത്യാവസ്ഥ പുറത്ത്.
എന്നാല്‍ നിങ്ങള്‍ ഇന്റര്‍നെറ്റില്‍ വായിക്കുന്നതെല്ലാം ശരിയല്ല, ഇത് തീര്‍ച്ചയായും അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ മെസേജും. ടിക് ടോക്ക് നിരോധനം മുതലെടുത്ത് അവരുടെ സ്വകാര്യ ഡേറ്റ നേടുന്നതിനായി ഹാനികരമായ ലിങ്കില്‍ ക്ലിക്കുചെയ്യുന്നതിന് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനുള്ള സൈബര്‍ കുറ്റവാളികളുടെ മറ്റൊരു ശ്രമമാണ് ഈ സന്ദേശം. ഇത്തരം എന്തെങ്കിലും സന്ദേശം ലഭിക്കുകയാണെങ്കില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാതെ പൂര്‍ണമായും അവഗണിക്കുക.

Read Also : ഇന്ത്യ ചെയ്തത് ഇതുവരെ ഒരു ലോകരാഷ്ട്രങ്ങളും ചെയ്യാത്ത കാര്യം… 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് ചൈനയെ മൂക്കുകയറിട്ട ഇന്ത്യയുടെ നടപടിയെ പ്രകീര്‍ത്തിച്ച് അമേരിക്ക

ടിക് ടോക്കിന്റെ പുതിയ പതിപ്പ് ടിക് ടോക്ക് പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചെന്നും പുതിയ ലിങ്കില്‍ പോയി ഡൗണ്‍ലോഡ് ചെയ്യാമെന്നുമാണ് മെസേജ്. സൈബര്‍ കുറ്റവാളികളാണ് ഈ മാള്‍വെയര്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് വ്യക്തമാണ്. ‘ടിക് ടോക്ക് വിഡിയോ ആസ്വദിച്ച് ക്രിയേറ്റീവ് വിഡിയോകള്‍ വീണ്ടും സൃഷ്ടിക്കുക. ഇപ്പോള്‍ ടിക്ക് ടോക്ക് ലഭ്യമാണ് (ടിക് ടോക്ക് പ്രോ) അതിനാല്‍ താഴെ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക.’ സന്ദേശത്തിന് തൊട്ടുതാഴെയായി, ടിക് ടോക്ക് APK ഫയലിലേക്കുള്ള ഒരു ലിങ്ക് ഷെയര്‍ ചെയ്തിട്ടുണ്ട്.

നിങ്ങള്‍ ലിങ്കില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍, ടിക് ടോക്കിന്റെ ഐക്കണ്‍ ഉള്ള ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ക്യാമറ, ഗാലറി, മറ്റുള്ളവ എന്നിവയിലേക്ക് പ്രവേശിക്കാന്‍ അനുവാദം ചോദിക്കുന്നുണ്ട്. എന്നില്‍, ആപ് പ്രവര്‍ത്തിക്കില്ല.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആ ആപ്ലിക്കേഷന്‍ ലഭ്യമല്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button