Latest NewsNewsTechnology

ഇനി മുതല്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് സേവനം ഉണ്ടാകില്ല

 

ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്സ്ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട് .
2.21.50 വാട്ട്സ്ആപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍
വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

Read Also : ഇന്ത്യയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്കെതിരെ ലണ്ടനിലെ ഹൈക്കമ്മീഷൻ

എന്നാല്‍, ഫോണ്‍ കമ്പനി ഇതുവരെയും ഇക്കാര്യം അപ്ഡേറ്റ് ചെയ്തിട്ടില്ല. പഴയ ഫോണുകളില്‍ വാട്‌സ് ആപ്പ് ഇനി മുതല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയില്ലെന്നു സാരം. അങ്ങനെ വന്നാല്‍ പല ഫീച്ചറുകളും ഉപയോഗിക്കാന്‍ കഴിയില്ല. അപ്പോഴൊക്കെയും അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും അതിനുള്ള സപ്പോര്‍ട്ട് ലഭിക്കാതിരിക്കുകയും ചെയ്യുമെന്നാണ് സൂചന.

വരാനിരിക്കുന്ന വാട്‌സ് ആപ്പിന്റെ അപ്ഡേറ്റില്‍, ഐഫോണ്‍ 4, ഐഫോണ്‍ 4 എസ് എന്നിവയുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ വാട്സ് ആപ്പ് ആപ്ലിക്കേഷന്‍
അപ്ഡേറ്റ് ചെയ്യാനാകില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഐഒഎസിന്റെ പുതിയ പതിപ്പിലേക്ക് ഇപ്പോഴും അപ്ഡേറ്റ് ചെയ്യാത്ത ഐഫോണ്‍ 5, 5 എസ്, 5 സി ഉപയോക്താക്കള്‍ എത്രയും വേഗം അത് ചെയ്യണം, അല്ലാത്തപക്ഷം അവര്‍ക്ക് വാട്സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button