Latest NewsNewsIndia

ഗാന്ധി കുടുംബത്തിന് കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റുകൾക്കെതിരെ സാമ്പത്തിക തിരിമറിയിൽ കേന്ദ്ര സർക്കാർ അന്വേഷണം; പ്രതികരണവുമായി വയനാട് എം പി രാഹുൽ ഗാന്ധി

നികുതി വെട്ടിപ്പ് , വിദേശ നിക്ഷേപം സ്വീകരിക്കൽ എന്നിവ സംബന്ധിച്ച് അന്വേഷിക്കുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചത്

ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന് കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റുകൾക്കെതിരെ സാമ്പത്തിക തിരിമറിയിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി വയനാട് എം പി രാഹുൽ ഗാന്ധി. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയ്‌ക്കെതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

നികുതി വെട്ടിപ്പ് , വിദേശ നിക്ഷേപം സ്വീകരിക്കൽ എന്നിവ സംബന്ധിച്ച് അന്വേഷിക്കുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്പെഷ്യൽ ഡയറക്ടറാണ് സമിതിക്ക് നേതൃത്വം നൽകുന്നത്.

ALSO READ: ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടി; ഇന്ത്യന്‍ ഗ്ലോബല്‍ വീക്ക് 2020 ല്‍ നാളെ പ്രധാനമന്ത്രി ലോകത്തെ അഭിസംബോധന ചെയ്യും

991 ൽ രൂപീകരിച്ച രാജീവ് ഗാന്ഘി ഫൗണ്ടേഷന്റേയും 2002 ൽ രൂപീകരിച്ച രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രെസ്റ്റിന്റേയും തലപ്പത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, മൻമോഹൻ സിംഗ് എന്നിവരാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ബോർഡിലുള്ളത്. അതേസമയം അന്വേഷണം പ്രഖ്യാപിച്ച നടപടിയിൽ സർക്കാരിനെതിരെ രൂക്ഷ പ്രതികരണമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button