COVID 19KeralaLatest NewsNews

പൂന്തുറയില്‍ സ്ഥിതി ഗുരുതരം: ഒരാളിൽ നിന്ന് നൂറിലേറെ പേർക്ക് കോവിഡ്: പോലീസ് കമാന്‍ഡ‍ോകളെത്തി: നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കും

തിരുവനന്തപുരം: പൂന്തുറയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം. കൊറോണ രോഗിയില്‍ നിന്നും നിരവധി പേര്‍ക്ക് രോഗം പകരുകയും സമ്പർക്ക പട്ടികയിൽ മുന്നൂറിലേറെ ആളുകള്‍ ഉള്‍പ്പെടുകയും ചെയ്തതോടെ പൂന്തുറയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ പോലീസ് കമാന്‍ഡ‍ോകളെ രം​ഗത്തിറക്കി.കഴിഞ്ഞ 5 ദിവസങ്ങളില്‍ 600 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ പോസിറ്റീവായി കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പൊലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികള്‍ വിലയിരുത്തി.

Read also: ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ക്ക് സാധ്യത ;പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ശുപാർശ

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആലോചന. പൂന്തുറയിലേക്ക് പുറത്തു നിന്ന് ആളുകള്‍ എത്തുന്നത് കര്‍ക്കശമായി തടയും. അതിര്‍ത്തികള്‍ അടച്ചിടും. കടല്‍ വഴി ആളുകള്‍ പൂന്തുറയില്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. കൂടുതല്‍ ആളുകളില്‍ കൊറോണ പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button